എന്തുകൊണ്ട് പ്രേക്ഷകർ ദൃശ്യം 3 ഉണ്ടാകുമെന്ന് കരുതുന്നു; Drishyam2 and Drishyam3 predictions

രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് ഒരിക്കൽ പോലും ചിന്തിക്കാതിരുന്ന പ്രേക്ഷകർ പോലും ദൃശ്യം രണ്ടാം ഭാ​ഗമിറങ്ങി ഉടൻ തന്നെ ചിന്തിക്കുന്നത് മൂന്നാം ഭാ​ഗത്തെക്കുറിച്ചാണ്, എന്തുകൊണ്ടാണ് ജോർജുകുട്ടിയും കുടുംബവും വീണ്ടുമെത്തുമെന്ന് പ്രേക്ഷകർ കരുതുന്നത്

ദൃശ്യത്തില്‍ പുറമെ നിന്ന് നോക്കുമ്പോള്‍ ഒരു ക്രൈമില്‍ നിരപരാധിയാണെന്ന് തെളിയിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ജീത്തു ജോസഫിന്റെ വാക്കുകളില്‍ അതല്ല മറിച്ച്, കുറ്റക്കാരാണെന്ന് ആരൊക്കെ പറഞ്ഞാലും ഇല്ലെങ്കിലും തന്റെ കുടുംബം ജയിലില്‍ പോകരുത് എന്ന് മാത്രമാണ് അയാള്‍ക്കുള്ളത്. ദൃശ്യം രണ്ടാം ഭാഗം അവസാനിക്കുമ്പോള്‍ അത് ഒന്നുകൂടി ഊട്ടിയുറപ്പിച്ചാണ് അവസാനിക്കുന്നത്.

ജോര്‍ജ്കുട്ടി നിരപരാധിയാണ് എന്ന് വിശ്വസിക്കുന്ന ചായക്കടക്കാരനോ, അയാള്‍ തന്നെയാണ് അവനെ തട്ടിയതെന്ന് അടക്കം പറയുന്ന ഓട്ടോക്കാരോ രാജാക്കാട് ഇനിയുണ്ടാകില്ല, മറിച്ച് ജോര്‍ജ്കുട്ടി തന്നെയാണ് ആ കൊലപാതകി എന്ന് വിശ്വസിക്കുന്ന സമൂഹമായിരിക്കും അവിടെയുണ്ടാവുക. ദൃശ്യം മൂന്ന് എന്ന സീക്വല്‍ വന്നാല്‍ ജോര്‍ജുകുട്ടിക്കൊപ്പം, അയാളുടെ പക്ഷത്ത് നില്‍ക്കാന്‍ പോലും ഒരാള്‍ പോലും കാണണമെന്നില്ല. ദൃശ്യം വണ്ണില്‍ പൊലീസ് സംവിധാനം മാത്രമായിരുന്നു എതിര്‍പക്ഷത്ത്, രണ്ടാം ഭാഗത്ത് നാട്ടിലെ ഒരു വിഭാഗവും നിയമസംവിധാനവും. മൂന്നിലെത്തുമ്പോള്‍ അയാളുടെ കുടുംബമൊഴികെ എല്ലാവരും അയാളുടെ എതിര്‍പക്ഷത്താകാനാണ് സാധ്യത.

Summary

#Drishyam #Drishyam2OnPrime #Mohanlal

Related Stories

No stories found.
logo
The Cue
www.thecue.in