'ഞാൻ ലാലേട്ടന് വേണ്ടി ചെയ്യാനിരുന്ന സിനിമ ഒരു വൻ സിനിമയാണ്, അത് ഞാൻ ചെയ്യും'; പരാജയ സിനിമകളുടെ ക്ഷീണം അന്ന് മാറ്റുമെന്ന് വെെശാഖ്

'ഞാൻ ലാലേട്ടന് വേണ്ടി ചെയ്യാനിരുന്ന സിനിമ ഒരു വൻ സിനിമയാണ്, അത് ഞാൻ ചെയ്യും'; പരാജയ സിനിമകളുടെ ക്ഷീണം അന്ന് മാറ്റുമെന്ന് വെെശാഖ്

എലോണിന് ശേഷം മോഹൻലാലിനോടൊപ്പം ചെയ്യുന്ന സിനിമ ഒരു വമ്പൻ സിനിമയായിരിക്കുമെന്ന് സംവിധായകൻ വെെശാഖ്. എലോൺ, നെെറ്റ് ഡ്രെെവ് എന്നീ സിനിമകളിൽ കേട്ട പഴിയും ക്ഷീണവുമെല്ലാം മാറ്റാൻ പറ്റുന്ന തരത്തിലെ ഒരു വമ്പൻ പരിപാടിയായിരിക്കും ചിത്രമെന്നും അത് നിർമിക്കുന്നത് മോഹൻലാലിന്റെ തന്നെ ആശിർവാദ് പ്രൊഡക്ഷൻ ഹൗസ് ആയിരിക്കുമെന്നും വെെശാഖ് മുവീ വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെെശാഖ് പറഞ്ഞു.

വെെശാഖ് പറഞ്ഞത്:

ഞാൻ ലാലേട്ടന് വേണ്ടി ശരിക്കും ചെയ്യാനിരുന്ന സിനിമ ഒരു വൻ സിനിമയാണ്. അത് ചെയ്യും. അതൊരു വൻ പരിപാടി ചെയ്യും. അത് ലാലേട്ടൻ തന്നെ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയാണ്. എല്ലാവരും പല പല സിനിമകളിലേക്കായി പോയിരിക്കുകയാണെല്ലോ തിരിച്ച് അത് ചേർന്ന് വരുന്ന സമയത്ത് ആ സിനിമ ചെയ്യും. അതിന്റെ ക്ഷീണമൊക്കെ ഞാൻ ആ സമയത്ത് മാറ്റിക്കോളാം, വൻ പരിപാടിയായിരിക്കും. മോണ‍സ്റ്ററും നെെറ്റ് ഡ്രെെവും തിയറ്റിറിലാണ് റിലീസ് ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ ‍ഞാൻ ടെൻഷനായി. നമ്മൾ ഒരു ചെറിയ പരിപാടിക്ക് വേണ്ടി ചെയ്ത ഒരു സിനിമയായിരുന്നു രണ്ടും. അതിന്റെ പേരിൽ കേട്ട പഴി, അത് കേൾക്കാൻ ഞാൻ അർഹനാണ്. കാണുന്ന ആൾക്കാർക്ക് ഇത് ചെറിയ ബഡജറ്റിൽ ചെയ്ത സിനിമയാണോ ഇയാൾ ക്രെെസിസ് മാനേജ് ചെയ്യാൻ വേണ്ടി ചെയ്ത സിനിമയാണോ എന്ന് അറിയേണ്ടുന്ന ആവശ്യമില്ലല്ലോ.

മമ്മൂട്ടി നായകനാക്കി വെെശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രം ടർബോ മെയ് 23 നാണ് തിയറ്ററിലെത്തിയത്. രാജ് ബി ഷെട്ടി വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് മിഥുൻ മാനുൽ തോമസ് ആണ്. ഒരു ആക്ഷൻ മാസ്സ് എന്റർടൈനർ ആയി എത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in