'രജിനി സാറിന്റെ സിനിമ കഴി‍ഞ്ഞാൽ കെെതി 2 ആരംഭിക്കും' ; റോളെക്സിനെ വച്ചൊരു സിനിമ പദ്ധതിയിലുണ്ടെന്ന് ലോകേഷ്

'രജിനി സാറിന്റെ സിനിമ കഴി‍ഞ്ഞാൽ കെെതി 2 ആരംഭിക്കും' ; റോളെക്സിനെ വച്ചൊരു സിനിമ പദ്ധതിയിലുണ്ടെന്ന് ലോകേഷ്

രജിനി സാറുമായുള്ള തലൈവർ 171 എന്ന ചിത്രം പൂർത്തിയായാൽ ഉടൻ തന്റ ഏഴാമത്തെ ചിത്രമായ കെെതിയുടെ രണ്ടാം ഭാ​ഗത്തിലേക്ക് തിരിച്ചു പോകുമെന്ന് ലോകേഷ് കനകരാജ്. വിക്രം സിനിമയ്ക്ക് ഒരു അവസാനം വേണം, റോളക്സിനെ വച്ച് ഒരു സിനിമ പ്ലാനിലുണ്ട് ഇതെല്ലാം ഉള്ളതു കൊണ്ടും അവരെല്ലാം എനിക്ക് വേണ്ടി കാത്തിരിക്കുന്നതിനാലും മറ്റൊരു സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ ഇല്ല. അതിന് മുന്നേ തിരക്കഥ എഴുതിയിരുന്നെങ്കിൽ ചെയ്യാൻ കഴിയുമായിരുന്നെന്ന് ലോകേഷ് പറഞ്ഞു. താ​രങ്ങളില്ലാതെ ചെയ്യുന്ന ഒരു സിനിമ തന്നെ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയെക്കാൾ ആവേശം കൊള്ളിക്കും എന്നും ലോകേഷ് ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞു.

ലോകേഷ് പറഞ്ഞത് :

സാർ ഞാനിപ്പോൾ മാന​ഗരം പോലെ താരങ്ങളെ വച്ചല്ലാതെ ഒരു സിനിമ ചെയ്യുകയാണ് എന്ന് വിചാരിക്കൂ, അത് എന്നെ എക്സെെെറ്റ് ചെയ്യിക്കുമോയെന്ന് ചോദിച്ചാൽ ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളെക്കാൾ അത് എന്നെ എക്സെെറ്റാക്കും, പക്ഷേ പ്രശ്നം എന്താണെന്നാൽ, അതൊരു ചെറിയ പടമായിരിക്കും എന്നത് കൊണ്ട് ജോലി ചെറുതായിരിക്കില്ല എന്നതാണ്, അതിനും ഒരു വർഷം ഇരുന്ന് എഴുതണം, എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ ഒരു യൂണിവേഴ്സ് ഒന്ന് ക്രിയേറ്റ് ചെയ്യാൻ പോകുന്നുണ്ടെന്ന്, ഇതിൽ എന്താണ് സംഭവിച്ചത് എന്ന് വച്ചാൽ കാർത്തിക്ക് സാർ വെയ്റ്റ് ചെയ്യുകയാണ് അദ്ദേഹത്തോട് ഞാൻ മൂന്നാമത്തെ സിനിമ എന്ന് പറഞ്ഞതാണ്. ഇപ്പോൾ രജിനി സാറിന്റെ സിനിമ കഴിഞ്ഞാൽ എന്റെ ഏഴാമത്തെ ചിത്രമായ കെെതി 2 വിലേക്ക് ഞാൻ തിരിച്ചു പോകും, വിക്രം എന്ന സിനിമ ചെയ്തു കഴിഞ്ഞു അതിന് ഒരു അവസാനം വേണം, കമൽ സാർ അതിനെക്കുറിച്ച് എപ്പോഴെ ചോദിച്ചു കഴിഞ്ഞു. അതൊന്ന് ചെയ്യണം, റോളക്സിനെ വച്ച് ഒരു സിനിമ പറഞ്ഞു വച്ചിട്ടുണ്ട്, അതു ഉണ്ട്. ഈ കമ്മിറ്റ്മെന്റ്സ് എല്ലാം ഉള്ളതുകൊണ്ടും അവരെല്ലാം ഇതിന് വേണ്ട് വെയ്റ്റ് ചെയ്ത ഇരിക്കുന്നതു കൊണ്ടും പെട്ടെന്ന് മറ്റൊരു സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് ഇല്ല. അതിന് മുന്നേ എഴുതിയിരുന്നെങ്കിൽ എനിക്ക് അത് ചെയ്യാൻ കഴിയുമായിരുന്നു.

വിജയ്‌യെ നായകനാക്കി ഒക്ടോബർ 19 ന് പുറത്തിറങ്ങുന്ന ലിയോ ആണ് ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ, ആക്ഷന്‍ അന്‍പറിവ് , എഡിറ്റിങ് ഫിലോമിന്‍ രാജ്, ആര്‍ട്ട് എന്‍. സതീഷ് കുമാര്‍ , കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍.

Related Stories

No stories found.
logo
The Cue
www.thecue.in