'പഞ്ചമി'യിലേയ്ക്കുളള എൻട്രി, 'ശരപഞ്ചര'ത്തിലെ ഡയലോ​ഗുകൾ, ജയന്റെ ഓർമ്മകളിൽ ഹരിഹരൻ

'പഞ്ചമി'യിലേയ്ക്കുളള എൻട്രി, 'ശരപഞ്ചര'ത്തിലെ ഡയലോ​ഗുകൾ, ജയന്റെ ഓർമ്മകളിൽ ഹരിഹരൻ

കൊല്ലം തേവള്ളിയില്‍ കൊട്ടാരം വീട്ടില്‍ ജനിച്ച കൃഷ്ണന്‍ നായര്‍ സൈനീകസേവനത്തിനു ശേഷം 'പോസ്റ്റ്മാനെ കാണാനില്ല ' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. 'ധര്‍മഷേത്ര', 'കുരുഷേത്ര', 'പിക്പോക്കറ്റ്', 'സൂര്യവംശം', 'അഗ്‌നിപുഷ്പം', മുതല്‍ 'പഞ്ചമി' വരെയുളള യാത്രയിൽ പഞ്ചമി ജയന്റെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു. പിന്നീട് വന്ന ശരപഞ്ചരവും ജയനെ മലയാളസിനിമയുടെ ഐകണാക്കി മാറ്റി.

'പഞ്ചമി'യിലേയ്ക്കുളള ജയന്റെ വരവിനെ കുറിച്ച് സംവിധായകൻ ഹരിഹരൻ പറയുന്നതിങ്ങനെ,

'പതിറ്റാണ്ടുകൾക്ക് മുമ്പ് മദ്രാസിലെ സത്യ സ്റ്റുഡിയോയിൽ പ്രേം നസീർ, ജയഭാരതി എന്നിവർക്കൊപ്പം ഹരിഹരന്റെ പഞ്ചമി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. ഉമ്മറും ഉണ്ടാകേണ്ടിയിരുന്നതാണ്, പക്ഷെ മറ്റൊരു പ്രോജക്റ്റിന്റെ തിരക്കിൽ അദ്ദേഹത്തിന് എത്താൻ കഴിഞ്ഞില്ല. അങ്ങനെ ഷൂട്ടിങ് മുടങ്ങി ഇരിക്കുമ്പോഴാണ് ജയഭാരതി തന്റെ ബന്ധുക്കളിൽ ഒരാളായ കൃഷ്ണൻ നായരെക്കുറിച്ച് പറഞ്ഞത്. ഞങ്ങൾ അദ്ദേഹത്തെ വിളിച്ചു, അദ്ദേഹം വന്നു, ഞങ്ങൾ അദ്ദേഹത്തിന്റെ അഭിനയം വിലയിരുത്തുന്നതിനായി ഒരു രംഗം ചെയ്യിപ്പിച്ചു. അദ്ദേഹം വളരെ നന്നായി അഭിനയിച്ചു. അങ്ങനെ പഞ്ചമിയിൽ ജയൻ എത്തി'.

'പഞ്ചമി'യിലേയ്ക്കുളള എൻട്രി, 'ശരപഞ്ചര'ത്തിലെ ഡയലോ​ഗുകൾ, ജയന്റെ ഓർമ്മകളിൽ ഹരിഹരൻ
രാത്രി മുഴുവന്‍ മമ്മൂട്ടിക്ക് കുഴമ്പിട്ട് തിരുമ്മേണ്ടി വന്നു, ഒരു പാട് വേദന സഹിച്ച കഥാപാത്രം; കൃഷ്ണമൂര്‍ത്തിയെക്കുറിച്ച് ജൂബിലി ജോയ്

'പിന്നീട് അദിമാകാചവം, പ്രിയപുത്രൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ജയൻ. പിന്നീട് ഡി എച്ച് ലോറൻസ് എഴുതിയ ഇംഗ്ലീഷ് നോവലായ ലേഡി ചാറ്റർലിസ് ലവർ ശരപഞ്ചരം എന്ന പേരിൽ സിനിമയാക്കാൻ ഞങ്ങൾ തീരുമാനിച്ചു. മലയാറ്റൂർ രാമകൃഷ്ണൻ ആയിരുന്നു കഥ. തിരക്കഥ ഞാനും സംഭാഷണം കെ ടി കുഞ്ഞുമുഹമ്മദും. കൊടേക്കനായിൽ ആയിരുന്നു ചിത്രീകരണം. നിർമ്മാതാവിന്റെ വീടിന്റെ ടെറസിന് മുകളിൽ ഡയലോ​ഗുകൾ എങ്ങനെ പറയണമെന്നതിൽ ജയന് ട്രെയ്നിങ്ങും നൽകി. ആ സിനിമ അത്ര വലിയ വിജയമാകുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. റിലീസ് കഴിഞ്ഞ് അടുത്ത ഞായറാഴ്ച ജയൻ എന്നെ കാണാൻ വന്നിരുന്നു. അദ്ദേഹം നന്ദി പറഞ്ഞ് കരഞ്ഞു, ജയൻ താമസിയാതെ ഒരു താരമായി. നിരവധി സംവിധായകർ, നിർമ്മാതാക്കൾ, സിനിമാ പ്രവർത്തകർ എന്നിവർ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം പതിയെ ഒരു ട്രെന്റായി മാറി, ജയനും കുതിരയും ജയമാലിനിയും മലയാള സിനിമയ്ക്ക് അനിവാര്യ ഘടകമായി മാറി', അദ്ദേഹം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹരിഹരൻ ജയനുമൊത്തുളള ഓർമ്മകൾ പങ്കുവെച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in