രാത്രി മുഴുവന്‍ മമ്മൂട്ടിക്ക് കുഴമ്പിട്ട് തിരുമ്മേണ്ടി വന്നു, ഒരു പാട് വേദന സഹിച്ച കഥാപാത്രം; കൃഷ്ണമൂര്‍ത്തിയെക്കുറിച്ച് ജൂബിലി ജോയ്

രാത്രി മുഴുവന്‍ മമ്മൂട്ടിക്ക് കുഴമ്പിട്ട് തിരുമ്മേണ്ടി വന്നു, ഒരു പാട് വേദന സഹിച്ച കഥാപാത്രം; കൃഷ്ണമൂര്‍ത്തിയെക്കുറിച്ച് ജൂബിലി ജോയ്

ബോക്‌സ് ഓഫീസില്‍ മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി. 1987ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജി കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. കാല്‍ നഷ്ടപ്പെട്ട ശേഷമുള്ള കൃഷ്ണമൂര്‍ത്തിയെ അവതരിപ്പിക്കാനായി മമ്മൂട്ടി ഏറെ കഷ്ടപ്പെട്ടെന്ന് നിര്‍മ്മാതാവ് ജൂബിലി ജോയ്. പകല്‍ മുഴുവന്‍ ഒടിഞ്ഞ കാലിന്റെ സപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ ഉപകരണം വെച്ച് നടക്കുന്നതുകൊണ്ട് എന്നും രാത്രിയില്‍ കുഴമ്പിട്ട് തിരുമ്മേണ്ടതായി വന്നുവെന്നും ജൂബിലി ജോയ്. ഒരു പാട് വേദന അനുഭവിച്ചാണ് മമ്മൂട്ടി ആ കഥാപാത്രം ചെയ്തത്. അദ്ദേഹം ഉള്‍പ്പടെ എല്ലാവരും നല്ല രീതിയില്‍ സഹകരിച്ചത് കൊണ്ടാണ് അത്രയും മികച്ച ഒരു സിനിമ നടന്നതെന്നും ജോയ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിലാണ് ജൂബിലി ജോയ് ഇക്കാര്യം പറഞ്ഞത്.

ജൂബിലി ജോയ് ന്യൂഡല്‍ഹിയെക്കുറിച്ച്

അന്നത്തെ കാലത്ത് കേരളത്തിന് പുറത്ത് പിടിക്കുന്ന സിനിമ മലയാളത്തില്‍ ഓടില്ല. 'തിനിര്‍വ്വേദത്തോാടെ കുറച്ച് ലൈംഗികതയൊക്കെ ഉണ്ടെങ്കിലേ മലയാള സിനിമ ഓടൂ എന്ന സ്ഥിതിയായിരുന്നു. അങ്ങനെ സിനിമ വളരെ മോശമായിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ അതിനൊരു മാറ്റം വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുമ്പോഴാണ് ന്യൂഡല്‍ഹി സംഭവിക്കുന്നത്. മമ്മൂട്ടി ആ സിനിമയ്ക്ക് വേണ്ടി വളരെ അധികം കഷ്ടപ്പെട്ടു. പകല്‍ മുഴുവന്‍ ഒടിഞ്ഞ കാലിന്റെ ഉപകരണം വെച്ച് നടക്കുന്നതുകൊണ്ട് എന്നും രാത്രിയില്‍ കുഴമ്പിട്ട് തിരുമ്മേണ്ടതായി വന്നു. ഒരുപാട് വേദന അനുഭവിച്ചാണ് മമ്മൂട്ടി ആ കഥാപാത്രം ചെയ്തത്. അദ്ദേഹം ഉള്‍പ്പടെ എല്ലാവരും നല്ല രീതിയില്‍ സഹകരിച്ചത് കൊണ്ടാണ് അത്രയും മികച്ച ഒരു സിനിമ നടന്നത്.

രാത്രി മുഴുവന്‍ മമ്മൂട്ടിക്ക് കുഴമ്പിട്ട് തിരുമ്മേണ്ടി വന്നു, ഒരു പാട് വേദന സഹിച്ച കഥാപാത്രം; കൃഷ്ണമൂര്‍ത്തിയെക്കുറിച്ച് ജൂബിലി ജോയ്
15 മണിക്കൂറോളം പി.പി.ഇ കിറ്റില്‍, കൊവിഡിലെ ഷൂട്ടിന്റെ 10 ദിവസങ്ങള്‍; 'ദ പ്രീസ്റ്റ്' സംവിധായകന്‍ ജോഫിന്‍ ചാക്കോ

സുമലത, സുരേഷ് ഗോപി, ത്യാഗരാജന്‍, ഉര്‍വ്വശി, ദേവന്‍, മോഹന്‍ ജോസ്, വിജയരാഘവന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസും ജി ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രീകരണം തുടങ്ങിയ ശേഷമാണ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിതെന്നും ജോയ് തോമസ് പറയുന്നു. ന്യൂഡല്‍ഹിയിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് എഴുതിയ ചില സീനുകള്‍ മാറ്റിയെഴുതേണ്ടി വന്നിരുന്നു. എന്നാല്‍ അതെല്ലാം സിനിമയില്‍ നന്നായി വരികയും ചെയ്തുവെന്നും നിര്‍മ്മാതാവ് അഭിമുഖത്തില്‍ പറയുന്നു.

മലയാളത്തില്‍ വിജയമായതോടെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. റീമേക്ക് ചിത്രങ്ങളിലെല്ലാം കഥാപാത്രങ്ങളായി ഉര്‍വ്വശി, സുമലത തുടങ്ങിയ താരങ്ങള്‍ വീണ്ടുമെത്തി. തെലുങ്കില്‍ കൃഷ്ണംരാജുവും ഹിന്ദിയില്‍ ജിതേന്ദ്രയും കന്നഡത്തില്‍ അംബരീഷുമാണ് ന്യൂഡല്‍ഹി റീമേക്കില്‍ മമ്മൂട്ടിക്ക് പകരക്കാരായത്.

Related Stories

No stories found.
logo
The Cue
www.thecue.in