

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ ‘കാട്ടാളന്റെ’ ആദ്യ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകരണം തന്നെയാണ് ടീസറിന് ലഭിച്ചതും. ഇപ്പോഴിതാ ടീസറിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് നിർമ്മാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:
'കാട്ടാളൻ' ടീസറിന് നിങ്ങൾ നൽകിയ സ്വീകാര്യതയ്ക്കും, അതിനോട് പ്രതികരിച്ചതിനും ഓരോരുത്തരോടും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു. ഒരു പ്രൊഡക്ഷൻ കമ്പനി എന്ന നിലയിൽ, പ്രേക്ഷകരായ നിങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങളാണ് ഞങ്ങളുടെ മുന്നോട്ടുള്ള വഴിയിൽ വഴികാട്ടിയാകുന്നത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ വിലയിരുത്തലുകൾ കൂടുതൽ മികച്ച സിനിമകൾ ഒരുക്കാൻ ഞങ്ങൾക്ക് വലിയ സഹായമാകും.
സിനിമയുടെ ദൃശ്യങ്ങളിൽ പരമാവധി സ്വാഭാവികത (Originality) കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ, ആനകളെ ഉൾപ്പെടുത്തിയുള്ള രംഗങ്ങളിൽ സിജിഎ (CGI) ഉപയോഗിക്കുന്നതിന് പകരം യഥാർത്ഥ ആനകളെ തന്നെ അണിനിരത്തിയാണ് ഞങ്ങൾ ഈ ചിത്രം ഷൂട്ട് ചെയ്തത്. സിജിഎ ഉപയോഗിക്കുന്നതിനേക്കാൾ മികച്ചൊരു ദൃശ്യാനുഭവം പ്രേക്ഷകർക്ക് നൽകാൻ യഥാർത്ഥ ആനകളെ വച്ചുള്ള ചിത്രീകരണം സഹായിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതീവ ശ്രദ്ധയോടും എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും (Safety Precautions) പാലിച്ചും വളരെ ഉത്തരവാദിത്തത്തോടു കൂടിയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. രംഗങ്ങൾ ഞങ്ങൾ
ഏറ്റവും മികച്ചൊരു സിനിമാനുഭവം നിങ്ങൾക്ക് സമ്മാനിക്കാനായി ഞങ്ങളുടെ ടീം പരമാവധി പരിശ്രമിക്കുന്നുണ്ട്. പ്രേക്ഷകരുടെ അഭിപ്രായമാണ് എന്നും അന്തിമ വിധി, അതിനെ ഞങ്ങൾ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നു. കാട്ടാളൻ്റെ യാത്ര തുടങ്ങുന്നതേയുള്ളൂ... ഇനിയും മികച്ച കാഴ്ചകൾ വരാനിരിക്കുന്നു. എല്ലാവരെയും മെയ് 14ന് തിയറ്ററുകളിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുന്നു.