ഞാൻ എന്തൊക്കെ ആയോ, അതിനെല്ലാം കാരണം അവനാണ്'; സംഗീത സംവിധാനത്തിൽ ഷാൻ റഹ്മാന്റെ 15 വർഷങ്ങൾ

ഞാൻ എന്തൊക്കെ ആയോ, അതിനെല്ലാം കാരണം അവനാണ്'; സംഗീത സംവിധാനത്തിൽ ഷാൻ റഹ്മാന്റെ 15 വർഷങ്ങൾ
Published on

തന്റെ തനതു ശൈലി കൊണ്ട് മലയാളിക്ക് പ്രിയങ്കരനായി തീർന്ന സംഗീത സംവിധായകനാണ് ഷാൻ റഹ്മാൻ. വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ പിറന്നത്, ജനപ്രിയത സൃഷ്ടിച്ച ഒട്ടനവധി പാട്ടുകളാണ്. 'പലവട്ടം കാത്തുനിന്നു ഞാൻ' മുതൽ യുവതലമുറ ആഘോഷമാക്കിയ ഗാനങ്ങൾ. 2009 ൽ പുറത്തിറങ്ങിയ പട്ടണത്തിൽ ഭൂതം എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഷാൻ റഹ്മാൻ സിനിമാസംഗീത സംവിധാനത്തിലേക്ക് കടന്നു വരുന്നത്. പിന്നീട് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ കരിയർ ബ്രേക്ക്. സംഗീത സംവിധാനം നിർവഹിച്ച ആദ്യ ചിത്രം പുറത്തിറങ്ങി 15 വർഷം പിന്നിടുന്ന അവസരത്തിൽ ഷാൻ റഹ്മാൻ എഴുതിയ ഓൺലൈൻ കുറിപ്പും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. തന്റെ സംഗീത സംവിധാന യാത്രയിൽ പങ്കുചേർന്ന മനുഷ്യരെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പറയുകയാണ് ഷാൻ റഹ്മാൻ.

ഷാൻ റഹ്മാന്റെ കുറിപ്പ് ഇങ്ങനെ 15 വർഷം മുമ്പാണ് 'പട്ടണത്തിൽ ഭൂതം' പുറത്തിറങ്ങിയത്. എൻ്റെ ഈ യാത്രയിൽ കൂടെയുണ്ടായിരുന്ന ഓരോ വ്യക്തിയോടും എനിക്കി നന്ദിയും കടപ്പാടുമുണ്ട്. സംവിധായകർ, സംഗീതജ്ഞർ, ഗായകർ, സൗണ്ട് എഞ്ചിനീയർമാർ, ഗാനരചയിതാക്കൾ... ഓരോ സിനിമയും ഓരോ പാഠങ്ങളായിരുന്നു. ഓരോ സിനിമയും ഓരോ അനുഭവമായിരുന്നു. ആരും എന്നെ ഒന്നും പഠിപ്പിച്ചില്ല. ഞാൻ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല. നിങ്ങൾ എല്ലാവരും ഇഷ്‌ടപ്പെടുന്നതും വിലമതിക്കുന്നതുമായ ഗാനങ്ങൾ കമ്പോസ് ചെയ്യാൻ എനിക്കാഗ്രഹമുണ്ടായിരുന്നു. എൻ്റെ പ്രിയപ്പെട്ട എ ആർ റഹ്മാൻ സാറാണ് എന്നെ സംഗീതം ചെയ്യാൻ പ്രേരിപ്പിച്ചത്. തലശ്ശേരിയിലെ ബി.ഇ.എം.പി ഹൈസ്കൂളിൽ പഠിക്കുമ്പോൾ, സ്കൂളിലെ ലോങ്ങ് ബെൽ അടിച്ചാൽ പുതിയ കാസറ്റ് ഇറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഞാൻ കാസറ്റ് കടയിലേക്ക് ഓടും. ഞാൻ ടിഡികെ തലമുറയുടെ ഭാഗമായിരുന്നു. എൻ്റെ അച്ഛൻ റാസൽഖൈമയിൽ നിന്ന് എന്നെ വിളിച്ച് ഒരാൾ കേരളത്തിലേക്ക് വരുന്നുണ്ടെന്ന് എന്നോട് പറയുകയും എനിക്ക് എന്താണ് വേണ്ടത് എന്ന് ചോദിക്കുകയും ചെയ്തപ്പോൾ, ഞാൻ എപ്പോഴും പറയുമായിരുന്നു TDK 60 അല്ലെങ്കിൽ TDK 90. ശൂന്യമായ കാസറ്റുകൾ. ഞാൻ അത് എൻ്റെ സുഹൃത്തിൻ്റെ പക്കലുണ്ടായിരുന്ന കാസറ്റ് കടയിൽ കൊടുക്കുകയും ഏറ്റവും പുതിയ എല്ലാ പാട്ടുകൾ അതിലേക്ക് പകർത്താൻ ആവശ്യപ്പെടുകയും ചെയ്യും. അതായിരുന്നു പതിവ്. അതായിരുന്നു ഫ്ലാഷ് ബാക്ക്. ഫ്ലാഷ് ഫോർവേഡ്: വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ, സർവശക്തൻ എനിക്കവസരമൊരുക്കി. എന്റെ രാജേഷേട്ടനിൽ നിന്ന് തന്നെ തുടങ്ങാം, രാജേഷ് പിള്ള. എന്റെ ഹൃദയം ഞാനാ മനുഷ്യന് കൊടുത്തിട്ടുണ്ട്. പേരുകളിൽ ഏറ്റവും മഹത്തായത്. സത്യൻ അന്തിക്കാട് സാർ, മഹേഷ് നാരായണൻ, ലാൽ ജോസ്, ജോണി ആൻ്റണി, എം മോഹനൻ, ഷാഫിക്ക, രഞ്ജിത്ത് സാർ... വിസ്മയിപ്പിക്കുന്ന സംവിധായകരോടൊപ്പം എനിക്കി തുടക്കത്തിൽ ഭാഗമാകാനായി. ജൂഡ്, മിഥുൻ(മിഥുൻ മാനുവൽ തോമസ്), ധ്യാൻ, ബേസി(ബേസിൽ ജോസഫ്), ധനഞ്ജയ്, ഫെബി, വിഹാൻ തുടങ്ങിയവർ. മമ്മുക്ക, ലാലേട്ടൻ, കെപിഎസി ലളിതാമ്മ, ശോഭന മാം, പൃഥ്വി, ഫഹദ്, ദുൽഖർ, ടോവി, നിവിൻ, ദിലീപേട്ടൻ, രഞ്ജി പണിക്കർ ചേട്ടൻ, ചാക്കോച്ചൻ, അജു, ഇന്ദ്രൻസേട്ടൻ, സൈജുചേട്ടൻ, സണ്ണി, അർജുൻ അശോകൻ തുടങ്ങിയ അത്ഭുതകരവും അനുഗ്രഹീതരുമായ അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കാനായി. , ഇഷ, റീബ, നിഖില, അഞ്ജു ... എൻ്റെ സുജാത ചേച്ചി മുതൽ പുതിയ ഗായകർ വരെ.എൻ്റെ ഗാനരചയിതാക്കളായ ഗിരീഷ് പുത്തഞ്ചേരി ചേട്ടനും അനിൽ പനച്ചൂരാൻ ചേട്ടനും ബാക്കിയുള്ളവരും. ഞാൻ നിങ്ങളോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും വിലമതിക്കുന്നു. എന്നാൽ എല്ലാറ്റിനുമുപരിയായി, ഞാൻ നന്ദി പറയേണ്ട ഒരു വ്യക്തിയുണ്ട്. വിനീത് ആണ് ആ വ്യക്തി. ഒരു സുഹൃത്തിനോട് നന്ദി പറയേണ്ടതില്ല. ഇത് പറയുന്നത് അവൻ വെറുക്കുന്നുണ്ട്, പക്ഷേ എന്തായാലും. ഞാൻ എന്തെങ്കിലും ആയത് അവൻ കാരണമാണ്. അവനോടു ഞാൻ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തോടൊപ്പമുള്ള എൻ്റെ യാത്ര അസാധാരണമായിരുന്നു. നന്ദി

വിനീത് ശ്രീനിവാസന്റെ അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയിൽ ഷാന‍് റഹ്മാനാണ് സം​ഗീത സംവിധാനം. വിനീതീന്റെ മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർ​ഗരാജ്യം ഇതിനൊപ്പം തിരക്കഥയെഴുതിയ ഒരു വടക്കൻ സെൽഫി എന്നീ സിനിമകൾക്ക് ഈണമൊരുക്കിയത് ഷാൻ റഹ്മാനായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in