ക്രിസ്റ്റഫറിനൊപ്പം ചെന്നായയായി ഷൈന്‍ ടോം ചാക്കോ; കാരക്ടര്‍ പോസ്റ്റര്‍

ക്രിസ്റ്റഫറിനൊപ്പം ചെന്നായയായി ഷൈന്‍ ടോം ചാക്കോ; കാരക്ടര്‍ പോസ്റ്റര്‍

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ക്രിസ്റ്റഫറിലെ ഷൈന്‍ ടോം ചാക്കോയുടെ കാരകടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ജോര്‍ജ് കൊട്ടരക്കാന്‍ എന്ന പോലീസുകാരന്റെ വേഷത്തിലാണ് ഷൈന്‍ എത്തുന്നത്. ദി വോള്‍ഫ് എന്നാണു കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കാരക്ടര്‍ പോസ്റ്റര്‍ മമ്മൂട്ടി ഒഫീഷ്യല്‍ ഫേസ്ബുക് പേജ് വഴിയാണ് പുറത്തിറക്കിയിരിക്കുന്നത്.

ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രവും ഒരു പോലീസ് ഓഫീസറിന്റേതാണ്. മമ്മൂട്ടിക്കും ഷൈന്‍ ടോം ചാക്കോക്കുമൊപ്പം സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ വിനയ് റായിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മോഹന്‍ലാല്‍ നായകനായ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ തിരക്കഥയൊരുക്കുന്നതും ഉദയകൃഷ്ണ തന്നെയാണ്. 2010 ല്‍ റിലീസ് ചെയ്ത പ്രമാണിക്കു ശേഷം ആദ്യമായാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി നായകനാവുന്നത്. നിസ്സാം ബഷീറിന്റെ സംവിധാനത്തിലൊരുങ്ങിയ റോഷാക്ക് ആണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ഒടുവിലെ ചിത്രം.

ക്രിസ്റ്റഫറിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഓപ്പറേഷന്‍ ജാവയിലൂടെ ശ്രദ്ധേയനായ ഫൈസ് സിദ്ദിഖും, എഡിറ്റിംഗ് നിര്‍വഹിക്കുന്നത് മനോജുമാണ്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിക്കുന്നത് ഷാജി നടുവിലും, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മയും നിര്‍വ്വഹിക്കുന്നു. ആര്‍.ഡി ഇല്യൂമിനേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് സുപ്രീംസുന്ദര്‍.

Related Stories

No stories found.
logo
The Cue
www.thecue.in