എഐ ഒരിക്കലും മനുഷ്യന് പകരമാവില്ല, സിനിമയ്ക്ക് വേണ്ട ഇമോഷനുണ്ടാക്കാന്‍ മനുഷ്യനേ സാധിക്കൂ: ചിദംബരം

എഐ ഒരിക്കലും മനുഷ്യന് പകരമാവില്ല, സിനിമയ്ക്ക് വേണ്ട ഇമോഷനുണ്ടാക്കാന്‍ മനുഷ്യനേ സാധിക്കൂ: ചിദംബരം
Published on

ഭാവിയിൽ ചിലവ് കുറഞ്ഞ ഒരുപാട് എഐ സിനിമകൾ ഉണ്ടാകുമെന്നും അതേസമയം ചിലവ് കൂടിയ മനുഷ്യ നിർമ്മിത സിനിമകളും വരുമെന്നും സംവിധായകൻ ചിദംബരം. എഐ ഒരിക്കലും ഒരു പകരക്കാരനാകില്ല, മറിച്ച്, കംപാനിയൻ ആകുമായിരിക്കാം. എന്തൊക്കെ ടെക്നിക്കാലിറ്റികൾ പറഞ്ഞാലും സിനിമ എന്നുപറയുന്നത്, ഇമോഷനുകളുടെയും മാനസിക സംഘർഷങ്ങളുടെയും കൂട്ടായ്മയാണെന്നും അത് മനുഷ്യൻ ഉണ്ടാക്കുന്നത് പോലെ എഐയ്ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല എന്നും ചിദംബരം പറഞ്ഞു.

ചിദംബരത്തിന്റെ വാക്കുകൾ

എഐ ഒരിക്കലും ഒരു റീപ്ലേസ്മെന്റ് ആവില്ല, വേണമെങ്കിൽ ഒരു കംപാനിയൻ ആകുമാരിയിരിക്കാം. ‍ഞാൻ ഇവിടെ സംസാരിക്കുന്നത് സിനിമയെക്കുറിച്ച് മാത്രമാണ്. എന്തൊക്കെ ടെക്നിക്കാലിറ്റികൾ പറഞ്ഞാലും സിനിമ എന്നുപറയുന്നത്, ഇമോഷനുകളുടെയും മാനസിക സംഘർഷങ്ങളുടെയും ബാറ്റിലാണ്. ഹോളിവുഡിലെ മാട്രിക്സ് ആയാലും മലയാളത്തിലെ സാധാരണ ഒരു കുടുംബ ചിത്രമായാലും, ഇമോഷനുകളില്ലാതെ സിനിമയില്ല. പരസ്യ ചിത്രങ്ങൾക്ക് ഒരു പരിധി വരെ അത് ​ഗുണം ചെയ്തേക്കാം. പക്ഷെ, സിനിമയുടെ കാര്യത്തിൽ മനുഷ്യന് പകരമാവില്ല എഐ.

എന്തൊക്കെ ടെക്നിക്കാലിറ്റികൾ പറഞ്ഞാലും സിനിമ എന്നുപറയുന്നത്, ഇമോഷനുകളുടെയും മാനസിക സംഘർഷങ്ങളുടെയും ബാറ്റിലാണ്. ഹോളിവുഡിലെ മാട്രിക്സ് ആയാലും മലയാളത്തിലെ സാധാരണ ഒരു കുടുംബ ചിത്രമായാലും, ഇമോഷനുകളില്ലാതെ സിനിമയില്ല.

ഉദാ​ഹരണത്തിന്, മനിസിൽ തട്ടുന്ന, കണ്ണ് നയനിക്കുന്ന ഒരു സിനിമ വേണമെങ്കിൽ, അവിടെ നമ്മുടെ കൈ വേണം. ഇപ്പൊ ഒരു സ്റ്റുഡിയോയ്ക്ക് മികച്ചൊരു എഐ മോഡൽ ഉണ്ടെങ്കിൽ വലിയ രീതിയിൽ കോസ്റ്റ് കട്ടിങ് നടത്താൻ സാധിക്കുമായിരിക്കാം. ഇപ്പൊ ജെയിംസ് ക്യാമറൂൺ 100 കോടിക്ക് ചെയ്യുന്ന ഒരു സിനിമ എഐയുടെ സഹായത്തോടെ അവർക്ക് 10 കോടി രൂപയ്ക്ക് തീർക്കാൻ പറ്റുമായിരിക്കും. എനിക്ക് തോന്നുന്നു, ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നുവച്ചാൽ, ചീപ്പ് ആയിട്ടുള്ള എഐ സിനിമകളും വലിയ പണച്ചെലവുള്ള മനുഷ്യ നിർമ്മിത സിനിമകളും ഇന്റസ്ട്രിയിലേക്ക് വരും എന്നാണ് എനിക്ക് തോന്നുന്നത്. ചിദംബരം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in