കിരീടത്തേക്കാള്‍ എഫ്കടീവായി ചെയ്തത് ചെങ്കോലെന്ന് സിബി മലയില്‍; തിലകന് വേണ്ടി ലൊക്കേഷന്‍ വരെ മാറ്റി  

കിരീടത്തേക്കാള്‍ എഫ്കടീവായി ചെയ്തത് ചെങ്കോലെന്ന് സിബി മലയില്‍; തിലകന് വേണ്ടി ലൊക്കേഷന്‍ വരെ മാറ്റി  

കിരീടത്തേക്കാള്‍ കൂടുതല്‍ ഇമോഷണലി എഫക്ടീവ് ആയി ചെയ്ത ചിത്രം ചെങ്കോലാണെന്ന് സംവിധായകന്‍ സിബി മലയില്‍. കിരീടത്തിന് ശേഷം ചെങ്കോല്‍ ചെയ്തപ്പോള്‍ അതിലെ കഥാപാത്രം വളരെ പരിചിതമായിരുന്നു. സേതുമാധവനെ പൂര്‍ണ്ണമായിട്ട് മനസിലാക്കിയിട്ടുള്ളതാണ്. സേതു എവിടെ നിക്കുവെന്ന് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ കിരീടത്തേക്കാള്‍ കൂടുതല്‍ സംവിധായകനെന്ന നിലയില്‍ ഇമോഷണലി എഫക്ടീവായി ചെയ്ത ചിത്രം ചെങ്കോലാണെന്നും അദ്ദേഹം പറഞ്ഞു.ദ ക്യൂവിലെ മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആ കഥാപാത്രം കടന്നു പോയ ദുരിതപര്‍വ്വം ഉണ്ട്. അതിനപ്പുറത്തേക്ക് അയാള്‍ എത്തിനില്‍ക്കുമ്പോള്‍, പ്രത്യേകിച്ചും അയാള്‍ ലോഡ്ജില്‍ നിന്ന് അയാളുടെ ജീവിതം തകര്‍ന്ന തെരുവിലേക്ക് നോക്കിയിട്ട് കണ്ണാടിയ്ക്കു മുന്നില്‍ വന്നു നിന്ന് അയാളുടെ മുഖത്തെ മുറിപ്പാട് നോക്കുന്ന സീനുണ്ട്. അത് ഞാന്‍ കണ്‍സീവ് ചെയ്തതിനേക്കാള്‍ വളരെ മുകളില്‍ ലാല്‍ എന്ന ആക്ടര്‍ കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. ആ സീന്‍ തന്നെയാണ് ആ ചിത്രത്തിന്റെ ന്യൂക്ലിയസായിട്ടുള്ള പോയിന്റ്

സിബി മലയില്‍

ചിത്രത്തില്‍ തിലകനെ അഭിനയിപ്പിക്കുന്നതിന് വേണ്ടി മാത്രം ലൊക്കേഷന്‍ വരെ മാറ്റിയെന്നും സിബി മലയില്‍ പറഞ്ഞു. ആദ്യം ചിത്രത്തിനായി ചിറ്റൂരില്‍ വളരെ ഇഷ്ടപ്പെട്ട ലൊക്കേഷന്‍ കണ്ടു വച്ചിരുന്നു. എന്നാല്‍ തിലകന്‍ മറ്റൊരിടത്ത് ഷൂട്ടിങ്ങിലായിരുന്നതിനാല്‍ സൗകര്യത്തിന് വേണ്ടി അതു മാറ്റുകയായിരുന്നു. ആ കഥാപാത്രം അവതരിപ്പിക്കാന്‍ മറ്റൊരാള്‍ ഇല്ലാതിരുന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Cue
www.thecue.in