ബാബു ആന്‍റണിയോട് കഥ പറഞ്ഞത് നേരിട്ടായിരുന്നില്ല, പക്ഷെ അദ്ദേഹത്തിന്‍റെ ആ ചോദ്യം ഞെട്ടിച്ചു: ബിബിന്‍ കൃഷ്ണ

ബാബു ആന്‍റണിയോട് കഥ പറഞ്ഞത് നേരിട്ടായിരുന്നില്ല, പക്ഷെ അദ്ദേഹത്തിന്‍റെ ആ ചോദ്യം ഞെട്ടിച്ചു: ബിബിന്‍ കൃഷ്ണ
Published on

സാഹസം സിനിമയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവേഴ്സിന്‍റെ സാന്നിധ്യം വേണമെന്ന് തുടക്കത്തില്‍ തന്നെ തീരുമാനിച്ചിരുന്നു എന്ന് സംവിധായകന്‍ ബിബിന്‍ കൃഷ്ണ. ബാബു ആന്‍റണിയോട് കഥ പറഞ്ഞത് ഫോണിലൂടെയാണ്. അദ്ദേഹം കഥ ഓര്‍ത്തുവച്ച് ഒരുപാട് സംശയങ്ങള്‍ ചോദിച്ചുവെന്നും ബിബിന്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ബിബിൻ കൃഷ്ണയുടെ വാക്കുകൾ

സാഹസത്തിൽ ഒരുപാട് സോഷ്യൽ മീഡിയ സ്റ്റാറുകൾ അണിനിരക്കുന്നുണ്ട്. ഇത് ഓഡിഷൻ സമയത്ത് തന്നെ തീരുമാനിച്ച കാര്യമാണ്. പ്രധാനപ്പെട്ടതും അല്ലാത്തതുമായ പല റോളുകളിലും സോഷ്യൽ മീഡിയയിൽ നിന്നും പലരെയും കാസ്റ്റ് ചെയ്തിട്ടുണ്ട്.

ബാബു ആൻ്റണിയുടെ വരവും വളരെ സ്പെഷ്യൽ ആയിരുന്നു. മുമ്പ് ഒരുപാട് കണ്ടിട്ടുള്ള, എന്നാൽ ഇപ്പോൾ അധികം കാണാത്ത ഒരു മുഖം വേണം എന്ന് എനിക്ക് നിർബന്ധമായിരുന്നു. ഫോണിലൂടെ ആണ് സിനിമയുടെ കഥ ബാബു ചേട്ടനോട് പറയുന്നത്. നേരിൽ കണ്ടപ്പോൾ ഒരുപാട് ഡൗട്ടുകൾ എന്നോട് ചോദിച്ചു. കഥ കേൾക്കുമ്പോൾ നോട്ട് ചെയ്ത് വച്ചിരുന്നു എന്നും പറഞ്ഞു. അദ്ദേഹത്തെ പോലെ ഒരാൾ നമ്മുടെ കഥ ഓർത്തു വെക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in