വൈറലായ ലാലേട്ടന്റെ മീശപിരി പോലും സ്ക്രിപ്റ്റഡാണ്; ബഡായി ബം​ഗ്ലാവിനെക്കുറിച്ച് ബിബിൻ ജോര്‍ജ്

വൈറലായ ലാലേട്ടന്റെ മീശപിരി പോലും സ്ക്രിപ്റ്റഡാണ്; ബഡായി ബം​ഗ്ലാവിനെക്കുറിച്ച് ബിബിൻ ജോര്‍ജ്
Published on

മലയാളക്കരയാകെ ചിരി പടർത്തിയ ഹിറ്റ് ടെലിവിഷൻ ഷോ ആയിരുന്നു ബഡായി ബം​ഗ്ലാവ്. രമേഷ് പിശാരടിയും മുകേഷും ധർമജനുമെല്ലാം നമ്മുടെ ഇഷ്ട സിനിമ താരങ്ങൾക്കൊപ്പം ഇന്റർവ്യു പോലെ ഇന്ററാക്ട് ചെയ്യുന്നത് മലയാളികൾക്കിടയിൽ ഒരുപാട് ചിരി പടർത്തിയിരുന്നു. ബഡായി ബംഗ്ലാവിന്‍റെ സ്ക്രിപ്റ്റ് എഴുതിയിരുന്നത് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോര്‍ജാണ്. ആ പ്രോ​ഗ്രാമിലെ 95 ശതമാനം കണ്ടന്റും സ്ക്രിപ്റ്റഡാണ് എന്നാണ് ബിബിൻ ക്യു സ്റ്റുഡിയോയോട് പറയുന്നത്

ബിബിന്‍ ജോര്‍ജിന്‍റെ വാക്കുകള്‍

കലാഭവനിൽ യാതൊരു മാറ്റവും ഇല്ലാതെ സ്റ്റാറുകളെ മാത്രം അനുകരിച്ച് നടക്കുമ്പോഴായിരുന്നു എന്തെങ്കിലും പുതിയതായി ചെയ്തൂടേ എന്ന ചിന്ത വരുന്നത്. അങ്ങനെ സ്പോട്ടിൽ ചില സ്കിറ്റുകളുണ്ടാക്കി കളിക്കും. അപ്പോഴാണ് മനസിലായത് കോമഡി ഉണ്ടാക്കാനുള്ള കഴിവുണ്ട് എന്ന്. പിന്നീട് അത് എങ്ങനെ പേപ്പറിൽ ആക്കാം എന്ന് ചിന്തിച്ചു. അങ്ങനെയാണ് സ്ക്രിപ്റ്റ് റൈറ്റിങ്ങിലേക്ക് കടക്കുന്നത്.

ബഡായി ബം​ഗ്ലാവ് താനാണ് സ്ക്രിപ്റ്റ് ചെയ്തിരുന്നത്. അത് 136 എപ്പിസോഡുകൾ വരെ പോയി. അതിൽ 95 ശതമാനവും സ്ക്രിപ്റ്റഡാണ്. രമേഷ് പിശാരടിയും മുകേഷുമെല്ലാം തങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ പങ്കുവെക്കുന്നത് ഒഴിച്ചാൽ ബാക്കിയെല്ലാം ആ പ്രോ​ഗ്രാമിൽ സ്ക്രിപ്റ്റഡാണ്. ഉദാഹരണത്തിന്, ആ പ്രോ​ഗ്രാമിൽ ഏറ്റവും വൈറലായ ഒരു ക്ലിപ്പാണ് മോഹൻലാലിനോട് ഒരു കുട്ടി ഒന്ന് മീശ പിരിക്കാമോ ലാലേട്ടാ എന്ന് ചോദിക്കുന്നത്. അത് പോലും സ്ക്രിപ്റ്റഡാണ്.

ദൃശ്യം സിനിമയുടെ സമയത്തായിരുന്നു അത് സംഭവിച്ചത്. അത് മാത്രമല്ല, അതേ എപ്പിസോഡിൽ തന്നെ മുകേഷും മോഹൻലാലും വന്ദനത്തിലെ സീൻ റീ ക്രിയേറ്റ് ചെയ്തിരുന്നു. അത് തന്റെ മാത്രം താൽപര്യമായിരുന്നു. പലരും കരുതിയിരിക്കുന്നത് ബഡായി ബം​ഗ്ലാവ് ഒരു കോമഡി ഇന്റർവ്യു സീരീസാണ് എന്നാണ്. പക്ഷെ അങ്ങനെയല്ല എന്നതാണ് സത്യം. ബിബിൻ ജോർജ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in