10 വർഷത്തിനു ശേഷം ഭാവന തമിഴിലേക്ക്, സഹോദരൻ ജയദേവ് സംവിധാനം ചെയ്യുന്ന 'ദ ഡോർ'; ത്രില്ലർ-ഹൊറർ മൂഡിലുള്ള ചിത്രം

10 വർഷത്തിനു ശേഷം ഭാവന തമിഴിലേക്ക്, സഹോദരൻ ജയദേവ് സംവിധാനം ചെയ്യുന്ന 'ദ ഡോർ'; ത്രില്ലർ-ഹൊറർ മൂഡിലുള്ള ചിത്രം

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന തമിഴിലേക്ക്. ‍'ദ ‍‍ഡോർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ് ആണ്. ചിത്രം നി‍ർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനും. ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ത്രില്ലറും ഹൊററും സമന്വയിക്കുന്ന ചിത്രമാണ് ദ ഡോർ എന്ന് സംവിധായകൻ ജയദേവ് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു. തമിഴിനൊപ്പം ഹിന്ദി, തെലുങ്ക്, കന്നഡ പതിപ്പുകളിലായിരിക്കും ചിത്രം. ഷൂട്ടിം​ഗ് പൂർത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷൻ പുരോ​ഗമിക്കുകയാമെന്നും ജയദേവ്. ഭാവന മുമ്പ് ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് സിനിമയിലേത്.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞു, നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ത്രില്ലർ-ഹൊറർ ഴോണറിൽ വരുന്ന സിനിമയാണ്. ഭാവനയുടെ ഭർത്താവും ഞാനും ചേർന്നൊരു കന്നഡ സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു. അത് നീണ്ടു പോയപ്പോഴാണ്, തമിഴിൽ ഒരു സിനിമ ചെയ്യാം എന്ന ചിന്ത വന്നത്. തമിഴിൽ ആണെങ്കിൽ അത് ഭാവനയെ വച്ചാകാം എന്നു തീരുമാനിക്കുകയായിരുന്നു. ഭാവനയ്ക്ക് തമിഴ്‌നാട്ടിൽ ഒരു വലിയ ഫാൻ ഫോളോയിങ് ഉണ്ട്. ഭാവനയുടെ ഒരു തമിഴ് തിരിച്ചുവരവ് സിനിമയായി തന്നെ പറയാമിതിനെ. ഭാവന സാധാരണയായി ചെയ്യുന്നതിൽ നിന്നും മാറി ഒരു സീരിയസ് കഥാപാത്രമാണ്. ഇതൊരു ഫെമിയിൽ സെൻട്രിക് സിനിമയാണ്. ഗണേഷ് വെങ്കട്രാമൻ, കപിൽ വേലൻ, ജയപ്രകാശ് സർ, ശ്രീരഞ്ജിനി മാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ജയദേവ്

'ദ ഡോർ' നിർമിക്കുന്നത് ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ്. അജിത്തിന് നായികയായി എത്തിയ അസൽ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. 'ന്റിക്കാക്കൊരു പ്രമണ്ടാർന്നു' എന്ന് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിൽ തിരികെയെത്തിയത്. ഈ ചിത്രത്തിന് ശേഷം ഷാജി കൈലാസിന്റെ സംവിധാനം ഹണ്ട് എന്ന പ്രൊജക്ടും ഭാവന പൂർത്തിയാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in