ഇത് നവ്യയുടെ ഗംഭീര തിരിച്ചുവരവ്, ഒരുത്തീ കണ്ടു ഒരുപാട് ഇഷ്ടമായി: ഭാവന

ഇത് നവ്യയുടെ ഗംഭീര തിരിച്ചുവരവ്, ഒരുത്തീ കണ്ടു ഒരുപാട് ഇഷ്ടമായി: ഭാവന

നവ്യ നായര്‍ കേന്ദ്ര കഥാപാത്രമായ ഒരുത്തീയെ പ്രശംസിച്ച് നടി ഭാവന. പത്ത് വര്‍ഷത്തിന് ശേഷമുള്ള നവ്യയുടെ ഗംഭീര തിരിച്ചുവരവാണ് ചിത്രം. ഒരുത്തീ ഒരുപാട് ഇഷ്ടമായെന്നും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും ഭാവന കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

'ഇന്നലെ രാത്രി ഞാന്‍ ഒരുത്തീ കണ്ടു. എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ശരിക്കും വളരെ ആകാംഷയോടെ ത്രില്ലടിച്ച് കണ്ട സിനിമയായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം നവ്യയെ സ്്ക്രീനില്‍ കാണുകയാണ്. ഗംഭീര തിരിച്ചുവരവ് തന്നെയാണിത് നവ്യ. നമുക്കിടയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് നീ എന്നതില്‍ ഒരു തര്‍ക്കവുമില്ല. നീ രാധാമണിയായി കാഴ്ച്ചവെച്ച അഭിനയം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. പിന്നെ വിനായകന്‍, ആദിത്യ. സൈജു കുറുപ്പ് എന്നിവരുടെ പ്രകടനവും മികച്ചതായിരുന്നു. ഈ സിനിമ നിര്‍മ്മിച്ചതില്‍ വികെ പ്രകാശിനും അഭിനന്ദനങ്ങള്‍. ഒരുപാട് ഇഷ്ടമായി. നിങ്ങള്‍ എല്ലാവരും തിയേറ്ററില്‍ പോയി തന്നെ ഈ സിനിമ കാണണം.', എന്നാണ് ഭാവന കുറിച്ചത്.

THE CUE OFFICIAL

പത്ത് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്കുള്ള നവ്യയുടെ തിരിച്ചുവരവാണ് ഒരുത്തീ എന്ന ചിത്രം. മാര്‍ച്ച് 18ന് തിയേറ്ററിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

എരീടക്ക് ശേഷം പുറത്തിറങ്ങിയ വി കെ പ്രകാശ് ചിത്രമാണ് ഒരുത്തീ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ഒരുത്തീ നിര്‍മ്മിക്കുന്നത്. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്. സുരേഷ് ബാബുവാണ്. സൈജു കുറുപ്പ്, വിനായകന്‍, ഗീതി സംഗീത, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in