'ബറോസ് ഡിസംബറിൽ തിയറ്ററുകളിലെത്തും' ; പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നെന്ന് മോഹൻലാൽ

'ബറോസ് ഡിസംബറിൽ തിയറ്ററുകളിലെത്തും' ; പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നെന്ന് മോഹൻലാൽ

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 3D ഫാന്റസി ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകകൾ നടക്കുകയാണെന്നും ഡിസംബറിൽ റിലീസ് പ്രതീക്ഷിക്കാമെന്നും മോഹൻലാൽ. സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ പൂര്‍ത്തിയായി. ശേഷിച്ച ജോലികള്‍ ഇപ്പോള്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പുരോഗമിക്കുകയാണ്. അതിന് ഫൈനൽ മിക്സിലേക്ക് പോകും. ചിത്രത്തിന്റെ വിഷ്വൽ എഫക്ട് വർക്കുകൾ കുറച്ച് ഇന്ത്യയിലും കുറച്ച് തായ്‌ലാൻഡിലും ആയി പുരോഗമിക്കുന്നെന്ന് മോഹൻലാൽ മനോരമ ന്യൂസിനോട് പറഞ്ഞു.

ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിർവഹിക്കുന്നു. ലിഡിയന്‍ നാദസ്വരം ആണ് ബാറോസിനായി സംഗീതം നൽകുന്നത്. ദി ട്രെയ്റ്റര്‍, ഐ ഇന്‍ ദ സ്‌കൈ, പിച്ച് പെര്‍ഫക്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നല്‍കിയ മാര്‍ക്ക് കിലിയൻ ചിത്രത്തിനായി പശ്ചാത്തല സംഗീതം നിർവഹിക്കുന്നു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും മോഹന്‍ലാല്‍ തന്നെയാണ്. വാസ്‌കോഡി ഗാമയുടെ നിധിസൂക്ഷിപ്പുകാരനായ 400 കൊല്ലം പഴക്കമുള്ളൊരു ഭൂതമായാണ് ലാലിന്റെ കഥാപാത്രം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് എന്ന നിലക്കാണ് ബറോസ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇന്ത്യക്ക് പുറത്തും ബറോസ് വിതരണത്തിനെത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in