പ്രണവ് പറയുന്ന ആ 'ടെക്നിക്' 40 കൊല്ലം മുമ്പ് മോഹന്‍ലാലിന് വേണ്ടി ഉപയോഗിച്ചിരുന്നതാണ്: ബാലചന്ദ്രമേനോന്‍

പ്രണവ് പറയുന്ന ആ 'ടെക്നിക്' 40 കൊല്ലം മുമ്പ് മോഹന്‍ലാലിന് വേണ്ടി ഉപയോഗിച്ചിരുന്നതാണ്: ബാലചന്ദ്രമേനോന്‍

ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാല്‍ ദര്‍ശനയോട് 'മുടി അഴിച്ചിട്ടാല്‍ നിന്നേ കാണാന്‍ നല്ല ഭംഗിയാണ്' എന്ന് പറയുന്ന ഡയലോഗിലെ ടെക്‌നിക് 40 വര്‍ഷം മുമ്പ് മോഹന്‍ലാലിന് വേണ്ടി ഉപയോഗിച്ചിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രമേനോന്‍. 1982ല്‍ പുറത്തിറങ്ങിയ കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന് സ്ത്രീകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഒരു ടെക്‌നിക് ഉപയോഗിച്ചിരുന്നു. അത് തന്നെയാണ് ഹൃദയത്തില്‍ പ്രണവിന്റെ കഥാപാത്രം പറയുന്നതെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്.

40 വര്‍ഷത്തിന് മുമ്പ് ഞാന്‍ അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ ഒരു സൈക്കളോജിക്കല്‍ ട്രീറ്റ്‌മെന്റ്, 40 വര്‍ഷം കഴിഞ്ഞിട്ട് വീണ്ടും ഞാന്‍ മറ്റൊരു ചിത്രത്തില്‍ കണ്ടതില്‍ സന്തേഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ബാലചന്ദ്രമേനോന്‍ ഇക്കാര്യം പങ്കുവെച്ചത്.

ബാലചന്ദ്രമേനോന്‍ വീഡിയോയില്‍ ഹൃദയത്തെ കുറിച്ച് പറഞ്ഞത്:

കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രം 1982ലാണ് റിലീസ് ചെയ്തത്. സെഞ്ച്വറി ഫിലിംസിന്റെ ആദ്യത്തെ ചിത്രമാണ്. അതില്‍ മോഹന്‍ലാലിനെ ഒരു മുഴുനീള ഹീറോ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ കഥാപാത്രത്തിന് നെഗറ്റീവ് ഷെയിഡും ഉണ്ട്. അതായിരുന്നു പ്രത്യേകത. അതില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പെരുമാറ്റച്ചട്ടം ഉണ്ടാക്കിയപ്പോള്‍ വളരെ സൂക്ഷ്മമായൊരു മനശാസ്ത്രം ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. സ്ത്രീകളെ ആകര്‍ഷിക്കാനായി മോഹന്‍ലാലിന് വേണ്ടി ഞാന്‍ ഒരു ടെക്‌നിക് ഉണ്ടാക്കിയിരുന്നു.

ഇപ്പോള്‍ ഹൃദയത്തിന്റെ സമയമാണ്. ഞാന്‍ അടുത്തിടെ സമൂഹമാധ്യമത്തില്‍ ഹൃദയത്തിന്റെ ട്രെയ്‌ലര്‍ കണ്ടു. അപ്പോഴാണ് ഞാന്‍ പ്രണവിനെ കാണുന്നത്. അതില്‍ പ്രണവും ദര്‍ശനയും തമ്മില്‍ കാണുന്ന ഒരു പ്രോമോയാണ് ഞാന്‍ കണ്ടത്. 'മുടി അഴിച്ചിട്ടാല്‍ നിന്നേ കാണാന്‍ നല്ല ഭംഗിയാണ്' എന്ന ഡയലോഗ്. അത് പ്രണവ് ദര്‍ശനയോട് പറയുന്ന ഒരു ടെക്‌നിക് ഉണ്ട്. ഈ ടെക്‌നിക് ഞാന്‍ കേള്‍ക്കാത്ത ശബ്ദത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിലൂടെ പ്രയോഗിച്ചതാണ് എന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് ഭയങ്കര ഒരു ത്രില്‍ ഉണ്ടായി. 40 വര്‍ഷത്തിന് മുമ്പ് ഞാന്‍ അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ ഒരു സൈക്കളോജിക്കല്‍ ട്രീറ്റ്‌മെന്റ്, 40 വര്‍ഷം കഴിഞ്ഞിട്ട് വീണ്ടും ഞാന്‍ മറ്റൊരു ചിത്രത്തില്‍ കാണുക എന്ന് പറയുമ്പോള്‍ ന്യൂജെന്‍ ചിന്തിക്കുന്ന നിലയിലേക്ക് അന്നത്തെ ചിന്തകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് ഓര്‍ത്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

Related Stories

No stories found.
logo
The Cue
www.thecue.in