‘ആരെന്നുചോദിച്ചാൽ പറയണം 65 വയസ്സുള്ളൊരു കെളവനാന്ന്..’ ഞെട്ടിക്കുന്ന ലുക്കിൽ ലാൽ; ആസാദി 23ന്

azadi malayalam movie release date lal terrific look
azadi malayalam movie release date lal terrific look
Published on

‘‘നീ ഇന്നും ചുമയ്ക്കും നാളേം ചുമയ്ക്കും. പിന്നെ ചോര ഛർദിക്കും. നിന്നെ കൈവെച്ചത് ആരെന്ന് തന്തേം തള്ളേം ചോദിക്കുമ്പം പറയണം, അറുപത്തഞ്ച് വയസ്സുള്ള ഒരു കെളവനാന്ന്”, മേക്ക് ഓവറിലും ലുക്കിലും മുമ്പ് കണ്ടിട്ടില്ലാത്ത ലാൽ എന്ന നടനെ കാണാം എന്ന വാ​ഗ്ദാനവുമായാണ് ആസാദി എന്ന സിനിമയുടെ പുതിയ കാരക്ടർ ആൻഡ് ഡയലോ​ഗ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. പ്രസവിക്കാനായി

മെഡിക്കൽ കോളജിലെത്തിയ ദിവസം ജയിൽപുള്ളിയായ ഭാര്യയെയും മകനെയും ആശുപത്രിയിൽ നിന്ന് രക്ഷിക്കാൻ ഭർത്താവും സംഘവും നടത്തുന്ന നീക്കമാണ് ആസാദി എന്ന സിനിമയുടെ പ്രമേയം.

azadi malayalam movie release date lal terrific look
റിലീസിന് മുമ്പേ ഒടിടി- സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോയി, തുടരും, ഓഫീസർ ഓൺ ഡ്യൂട്ടിക്ക് പിന്നാലെ 'ആസാദി'
Azadi Malayalam Movie
Azadi Malayalam Movie

മലയാളത്തിൽ അപൂർവമായ ജയിൽ- ഹോസ്പിറ്റൽ ബ്രേക്ക് ത്രില്ലറായ ആസാദിയിൽ ലാൽ അവതരിപ്പിക്കുന്ന സത്യനെന്ന റിട്ടയേർഡ്പാർട്ടി ഗുണ്ടയുടെ കഥാപാത്രം ഒരു ഘട്ടത്തിൽ പറയുന്നുണ്ട്: ‘‘നീ ഇന്നും ചുമയ്ക്കും നാളേം ചുമയ്ക്കും. പിന്നെ ചോര ഛർദിക്കും. നിന്നെ കൈവെച്ചത് ആരെന്ന് തന്തേം തള്ളേം ചോദിക്കുമ്പം പറയണം, അറുപത്തഞ്ച് വയസ്സുള്ള ഒരു കെളവനാന്ന്”. ഇടവേളയ്ക്ക് ശേഷം ലാൽ ശക്തമായ കഥാപാത്രമായി സ്ക്രീനിലെത്തുന്ന ആസാദി ഈമാസം 23ന് തീയറ്ററുകളിലെത്തും.

ശ്രീനാഥ് ഭാസിയും ലാലും പ്രധാന വേഷത്തിലെത്തുന്ന ആസാദി സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന തലക്കെട്ടിലെത്തുന്ന ചിത്രമാണ്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വാണി വിശനാഥ്, രവീണ, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

azadi malayalam movie release date lal terrific look
ആശുപത്രിയിൽ നിന്നൊരു ജയിൽ ബ്രേക്ക്, 'ആസാദി' പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് സൈജു കുറുപ്പ്

റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ. ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം സെന്റട്രല്‍ പിക്‌ചേഴ്‌സ് തീയറ്ററിലെത്തിക്കുന്ന ചിത്രം കൂടിയാണ് ആസാദി.

Related Stories

No stories found.
logo
The Cue
www.thecue.in