റിലീസിന് മുമ്പേ ഒടിടി- സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോയി, തുടരും, ഓഫീസർ ഓൺ ഡ്യൂട്ടിക്ക് പിന്നാലെ 'ആസാദി'

റിലീസിന് മുമ്പേ ഒടിടി- സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോയി, തുടരും, ഓഫീസർ ഓൺ ഡ്യൂട്ടിക്ക് പിന്നാലെ 'ആസാദി'
Published on

ജയിൽ ബ്രേക്ക് പ്രമേയമായ ത്രില്ലർ ആസാദിയുടെ ഒടിടി- സാറ്റലൈറ്റ് അവകാശം റിലീസിന് ഒരാഴ്ച മുമ്പേ വിറ്റുപോയി. തിയറ്റർ റിലീസിന് ശേഷം മാത്രം ഡിജിറ്റൽ റൈറ്റ്സ് വാങ്ങാനാകൂ എന്ന നിലപാടുമായി മുൻനിര സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമുകൾ നീങ്ങിയത് സിനിമാ മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മോഹൻലാൽ ചിത്രം തുടരും, കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി എന്നിവ റിലീസിന് മുമ്പ് തന്നെ

റിലീസിന് മുമ്പേ ഒടിടി- സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോയി, തുടരും, ഓഫീസർ ഓൺ ഡ്യൂട്ടിക്ക് പിന്നാലെ 'ആസാദി'
ആശുപത്രിയിൽ നിന്നൊരു ജയിൽ ബ്രേക്ക്, 'ആസാദി' പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് സൈജു കുറുപ്പ്
റിലീസിന് മുമ്പേ ഒടിടി- സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോയി, തുടരും, ഓഫീസർ ഓൺ ഡ്യൂട്ടിക്ക് പിന്നാലെ 'ആസാദി'
'ഈ നരകത്തില്‍ നിന്നും എന്തായാലും നിന്നെ ഞാന്‍ പുറത്തു കൊണ്ടുവരും'; ആസാദി ട്രെയിലര്‍ പുറത്ത്

ഡിജിറ്റൽ റൈറ്റ്സ് വിറ്റത് ഇക്കാരണത്താൽ വലിയ ചർച്ചയുമായിരുന്നു. ഈ സിനിമകൾക്ക് പിന്നാലെയാണ് ആസാദിയുടെ ഒടിടി അവകാശങ്ങൾ വിറ്റുപോയത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. വിഷു ബോക്സ് ഓഫീസ് വിന്നറായ ആലപ്പുഴ ജിംഖാനക്ക് ശേഷം സെൻട്രൽ പിക്ചേഴ്സ് റിലീസിനെത്തിക്കുന്ന ചിത്രമാണ് ആസാദി. നവാഗതനായ ജോ ജോർജാണ് സംവിധാനം. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, വിജയകുമാർ, ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്‌കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

റിലീസിന് മുമ്പേ ഒടിടി- സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോയി, തുടരും, ഓഫീസർ ഓൺ ഡ്യൂട്ടിക്ക് പിന്നാലെ 'ആസാദി'
ഒറ്റ രാത്രി, പ്രസവ വാർഡിൽ നിന്ന് ഒരു ദൗത്യം; ശ്രീനാഥ് ഭാസിയുടെ ത്രില്ലർ 'ആസാദി' ഫസ്റ്റ് ലുക്ക് പോസ്റ്റർ

24 മണിക്കൂറിനുള്ളിൽ അർദ്ധരാത്രി ഒരു മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെയും തടവുകാരിയായ അമ്മയെയും പുറത്തെത്തിക്കാനുള്ള നീക്കം പ്രമേയമായ ചിത്രമാണ് ആസാദി. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച ആസാദി മെയ് 23ന് സെൻട്രൽ പിക്ചേഴ്സ് തീയറ്ററുകളിലെത്തിക്കും. ചലച്ചിത്ര നിർമ്മാണ വിതരണ രം​ഗത്തെ മുൻനിരക്കാരായ സെൻട്രൽ പിക്ചേഴ്സിന്റെ 75ാം വർഷം ആഘോഷിക്കുന്ന വേളയിലെ റിലീസ് കൂടിയാണ് ആസാദി.

ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി അവകാശത്തിനായും ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. ശ്രീനാഥ് ഭാസിയും ലാലും വാണി വ്ശ്വനാഥുമടക്കം പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഇതിനകം തന്നെ ഇൻഡസ്ട്രിക്ക് അകത്തും പുറത്തും വലിയ ചർച്ചകളും പ്രതീക്്ഷകളും ഉയർത്തിക്കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ ഓരോ നിമിഷവും ആകാംക്ഷയിലാക്കുന്ന ചിത്രമെന്നാണ് സിനിമാ വൃത്തങ്ങൾ നൽകുന്ന സൂചന. ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുപെടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ഒരുപറ്റം സാധാരണക്കാർ നടത്തുന്ന ശ്രമം കൂടിയാണ് സിനിമ. മലയാളത്തിന് അത്ര പരിചിതമല്ലാത്ത ജയിൽ ബ്രേക്കിങ് കഥാശ്രേണിയിലാണ് കഥയുടെ മുന്നോട്ടുപോക്ക്.

റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാൻലി സംഗീതം- വരുൺ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസൽ എ ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല, സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്‌സ് സുമയ്യ റഹ്‌മാൻ, പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്ലിയറ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി എലൂർ, കോസ്റ്റ്യൂം- വിപിൻ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, ഡിഐ- തപ്‌സി മോഷൻ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ- അനൂപ് കക്കയങ്ങാട്, പിആർഒ - പ്രതീഷ് ശേഖർ, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- ഷിജിൻ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലർ കട്ട്- ബെൽസ് തോമസ്, ഡിസൈൻ- 10 പോയിന്റസ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- മെയിൻലൈൻ മീഡിയ.

At a time when even big films are struggling to lock OTT deals before release, a small film like #Azadi has secured its OTT deal ahead of its theatrical debut.

Related Stories

No stories found.
logo
The Cue
www.thecue.in