ലാല്‍ സാറിന്റെ സിനിമകളുടെ കഥ കേള്‍ക്കുന്നത് ഞാനാണെന്നത് 50 ശതമാനം ശരിയും 50 ശതമാനം തെറ്റുമാണ്: ആന്റണി പെരുമ്പാവൂര്‍

ലാല്‍ സാറിന്റെ സിനിമകളുടെ കഥ കേള്‍ക്കുന്നത് ഞാനാണെന്നത് 50 ശതമാനം ശരിയും 50 ശതമാനം തെറ്റുമാണ്: ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാലിന്റെ സിനിമകളുടെ കഥകള്‍ ആന്റണി പെരുമ്പാവൂര്‍ കേട്ടിട്ടെ മോഹന്‍ലാലിലേക്ക് എത്തു എന്നത് മലയാള സിനിമയില്‍ പൊതുവെയുള്ള ഒരു സംസാരമാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ വ്യക്ത വരുത്തിയിരിക്കുകയാണ്. താനാണ് മോഹന്‍ലാല്‍ സിനിമകളുടെ കഥ കേള്‍ക്കുന്നെന്ന് പകുതി ശരിയും പകുതി തെറ്റുമാണെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യം പറഞ്ഞത്.

ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്:

ഒറ്റവാക്കിലൊരുത്തരം നല്‍കാം ആന്റണി കഥകേള്‍ക്കുന്നു എന്നത് അന്‍പത് ശതമാനം ശരിയും, അന്‍പത് ശതമാനം തെറ്റുമാണ്. കാരണം, ആശീര്‍വാദ് നിര്‍മിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാല്‍സാറും ചേര്‍ന്നാണ് കേള്‍ക്കുന്നതും സ്വീകരിക്കുന്നതും. ആ കഥകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഞാനും പങ്കാളിയാകാറുണ്ട്. മറ്റ് നിര്‍മാതാക്കള്‍ ഒരുക്കുന്ന സിനിമകളുടെ കഥകള്‍ ലാല്‍സാര്‍ തന്നെയാണ് കേള്‍ക്കുന്നത്. അത്തരം ചര്‍ച്ചകളില്‍ ഞാനിരിക്കാറില്ല.

അതിനുകാരണം, എതെങ്കിലും തരത്തില്‍ ആ സിനിമ നടക്കാതെ പോയാല്‍ എനിക്കിഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ. സൗഹൃദവലയത്തിലും പരിചയത്തിലും ഉള്ളവര്‍ നിര്‍ബന്ധിക്കുന്ന ചില സാഹചര്യങ്ങളില്‍ കഥകേള്‍ക്കാന്‍ ഇരിക്കേിവരാറുണ്ട്. കഥകേട്ടാല്‍ അഭിപ്രായം പറയാന്‍ മടികാണിക്കാത്ത ആളാണ് ഞാന്‍. അതുകൊണ്ട് കഴിയുന്നതും എന്നെ അത്തരം ചര്‍ച്ചയില്‍ ഇരുത്തരുതെന്ന് നിര്‍ബന്ധിക്കുന്നവരോടെല്ലാം ഞാന്‍ ആദ്യമേ പറയാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in