ദൃശ്യം 3 അടുത്ത മാസം തുടങ്ങും, ഒരുങ്ങുന്നത് പക്കാ ഫാമിലി എന്‍റര്‍ടൈനര്‍: അന്‍സിബ ഹസന്‍

ദൃശ്യം 3 അടുത്ത മാസം തുടങ്ങും, ഒരുങ്ങുന്നത് പക്കാ ഫാമിലി എന്‍റര്‍ടൈനര്‍: അന്‍സിബ ഹസന്‍
Published on

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി മലയാള സിനിമയിലെ ഒരു ബ്രാൻഡ് നെയിമാണ് ദൃശ്യം. വലിയ ഹിറ്റുകളായി മാറിയ രണ്ട് ഭാ​ഗങ്ങൾക്ക് ശേഷം അതിന്റെ മൂന്നാം ഭാ​ഗം ഷൂട്ടിങ് തുടങ്ങാൻ ഇരിക്കുകയാണ്. അടുത്ത മാസം തന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്നും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഫാമിലി എന്റർടൈനറായിരിക്കും ദൃശ്യം 3 എന്നും അതിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്ന അൻസിബ ഹസൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അൻസിബ ഹസന്റെ വാക്കുകൾ

ദൃശ്യം 3 അടുത്ത മാസം ഷൂട്ട് തുടങ്ങും. അതിന്റെ ഡേറ്റ്സ് എല്ലാം ലോക്കായി. എനിക്ക് അത് തുടങ്ങുന്നതിൽ വലിയ സന്തോഷമുണ്ട്. ദൃശ്യം വരുമ്പോൾ മാത്രം കാണുന്ന നായിക, അല്ലെങ്കിൽ ആക്ട്രസ് എന്ന തരത്തിൽ പല ട്രോളുകളും ഞാൻ അവിടെയും ഇവിടെയുമായി കാണാറുണ്ട്. അത് കളിയാക്കലുകൾ ആണെങ്കിലും കുറേപ്പേർ എനിക്ക് അത് അയച്ചുതരാറുണ്ട്. എന്റേതായി മെജോരിറ്റി ആളുകൾ കണ്ട സിനിമ അതാണ്. അതിനിടയിൽ ഞാൻ കുറേ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും ആളുകൾ കണ്ടിട്ടില്ല. അതുകൊണ്ട് അവരെയൊന്നും കുറ്റം പറയാൻ പറ്റില്ല.

കെജിഎഫിൽ യഷ് പറയുന്നത് പോലെ, ഏതെങ്കിലും 10 പേരെ തല്ലി ഡോൺ ആയവനല്ല ഞാൻ, ഞാൻ തല്ലിയ 10 പേരും ഡോണുകളായിരുന്നു എന്ന് പറയുന്നത് പോലെ, ഏതെങ്കിലും സിനിമകളിൽ അഭിനയിച്ച് മുന്നോട്ട് വന്ന നടിയല്ല ഞാൻ, ദൃശ്യം എന്ന ബ്രാൻഡിൽ അഭിനയിച്ച നടിയാണ് എന്ന് സ്വൽപം അഭിമാനത്തോടെ, അഹങ്കാരത്തോടെ എനിക്ക് പറയാൻ സാധിക്കുന്നുണ്ടല്ലോ. അതുകൊണ്ട്, ആ കളിയാക്കലുകൾ കാണുമ്പോൾ സന്തോഷം മാത്രമേ ഉള്ളൂ. ഫാമിലി ഓഡിയൻസിന് വേണ്ടിയുള്ള സിനിമയായിരിക്കും ദൃശ്യം 3. അൻസിബ ഹസൻ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in