ചുവപ്പ് നിറഞ്ഞ 'ബോ​ഗബോഗെയ്ൻവില്ല'; പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് അമൽ നീരദ്

ചുവപ്പ് നിറഞ്ഞ 'ബോ​ഗബോഗെയ്ൻവില്ല'; പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് അമൽ നീരദ്

കാത്തിരിപ്പിനൊടുവിൽ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സംവിധായകൻ അമൽ നീരദ്. ബോ​ഗബോഗെയ്ൻവില്ല എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ ശ്രിന്ദ തുടങ്ങിയവരാണ്. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ചിത്രത്തിൻ്റെ തിരക്കഥ. അമൽ നീരദ് പ്രൊഡക്ഷൻസിനൊപ്പം ഉദയാ പിക്ച്ചേഴ്സിന്റെ സംയുക്ത നിർമാണമാണ് ചിത്രം. ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ജ്യോതിർമയിയുടെയും ഫഹദ് ഫാസിലിന്റെയും കുഞ്ചാക്കോ ബോബന്റെ ക്യാരക്ടർ പോസ്റ്ററുകൾ ഇന്നലെ തന്നെ പുറത്തു വിട്ടിരുന്നു.

ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മലയാള സിനിമയിലേക്ക് ജ്യോതിർമയി തിരിച്ചെത്തുന്ന ചിത്രമാണ് ബോ​ഗബോഗെയ്ൻവില്ല. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ്. എഡിറ്റിം​ഗ് നിർവഹിക്കുന്നത് വിവേക് ഹർഷനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in