പാന്‍ ഇന്ത്യന്‍ ചിത്രവുമായി ടൊവിനോ; 'അജയന്റെ രണ്ടാം മോഷണം' പ്രീ വിഷ്വലൈസേഷന്‍ വീഡിയോ

പാന്‍ ഇന്ത്യന്‍ ചിത്രവുമായി ടൊവിനോ; 'അജയന്റെ രണ്ടാം മോഷണം' പ്രീ വിഷ്വലൈസേഷന്‍ വീഡിയോ

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ഷൂട്ടിംഗ് ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രീ വിഷ്വലൈസേഷന്‍ വീഡിയോ പുറത്ത് വിട്ടു. ത്രീ.ഡിയിലാണ് ചിത്രം റിലീസ് ചെയ്യുക. മലയാളം, തമിഴ്, തെലുംഗ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ലോകവ്യാപകമായാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന സിനിമയില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത്ത് നമ്പ്യാരാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ തിരക്കഥാകൃത്ത്. ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം യുജിഎം പ്രൊഡക്ഷന്‍സാണ്. മാജിക്ക് ഫ്രെയിംസും നിര്‍മ്മാണ പങ്കാളികളാണ്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അതോടൊപ്പം ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തമിഴ് സംഗീത സംവിധായകനായ ദീപു നൈനാനാണ് സംഗീത സംവിധാനം. പ്രോജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം., പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ്, കോസ്റ്റ്യൂം ഡിസൈനര്‍ പ്രവീണ്‍ വര്‍മ, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍, മാര്‍ക്കറ്റിങ് ഡിസൈന്‍ പപ്പറ്റ് മീഡിയ, വാര്‍ത്താപ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in