ഐശ്വര്യ റായിക്ക് ഇഡി നോട്ടീസ്; അന്വേഷണം പാനമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട്

ഐശ്വര്യ റായിക്ക് ഇഡി നോട്ടീസ്; അന്വേഷണം പാനമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട്

Published on

ബോളിവുഡ് താരം ഐശ്വര്യ റായിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത രഹസ്യനിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ പാനമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധട്ടാണ് അന്വേഷണം. ദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

ഇഡിയുടെ ഡല്‍ഹി ഓഫിസില്‍ ഇന്ന് ഹാജരാകുകയോ മറ്റൊരു ദിവസത്തേക്ക് അപേക്ഷിക്കുകയോ ചെയ്യാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. പാനമ രേഖകളെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘമാണണ് താരത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ഇഡി ഐശ്വര്യ റായിക്ക് നോട്ടീസ് അയച്ചെങ്കിലും താരം ഹാജരായില്ല.

logo
The Cue
www.thecue.in