മൂന്നാം വയസിൽ ലൈംഗികാതിക്രമത്തിന് ഇര, അവസരങ്ങൾ ലഭിക്കാൻ വഴങ്ങി കൊടുക്കണം; ഫാത്തിമ സന ഷെയ്ഖ്

മൂന്നാം വയസിൽ ലൈംഗികാതിക്രമത്തിന് ഇര, അവസരങ്ങൾ ലഭിക്കാൻ വഴങ്ങി കൊടുക്കണം; ഫാത്തിമ സന ഷെയ്ഖ്

മൂന്നാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. 1997ൽ ബാലതാരമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതാണ് ഫാത്തിമ സന. ചെറുപ്രായത്തിൽ തന്നെ സിനിമയ്ക്കുളളിൽ നിന്നും തനിക്ക് നേരെ ലൈ​ഗീക അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്, കരിയർ തുടക്കം മുതൽ ലിം​ഗപരമായ അസമത്വങ്ങളും നിലനിന്നിരുന്നു എന്നും സന പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'ദംഗൽ' എന്ന ആമിർഖാൻ ചിത്രത്തിലൂടെയാണ് ഫാത്തിമ സന ശ്രദ്ധ നേടുന്നത്. ബോളിവുഡിൽ അടുത്തിടെ ഏറെ ചർച്ചയായ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. 'ലൈംഗിക അതിക്രമങ്ങൾ നേരിടുന്നവർ അത് പുറം ലോകത്തെ അറിയിക്കാൻ ഭയക്കുന്നു. അതിലൂടെ താൻ കളങ്കപ്പെട്ടതായി കരുതുന്ന എത്രയോ സ്ത്രീകളുണ്ട്. എങ്കിലും ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. തുറന്നു പറച്ചിലുകൾക്ക് ആളുകൾ തയ്യാറാവുന്നുണ്ട്.' സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കണമെങ്കിൽ പലരുടേയും ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കണം, അതിന് വഴങ്ങാത്തതിനാൽ ഒരുപാട് നല്ല സിനിമകൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും ഫാത്തിമ സന പറയുന്നു.

മൂന്നാം വയസിൽ ലൈംഗികാതിക്രമത്തിന് ഇര, അവസരങ്ങൾ ലഭിക്കാൻ വഴങ്ങി കൊടുക്കണം; ഫാത്തിമ സന ഷെയ്ഖ്
'ജാതിക്കും മതത്തിനും പുരുഷാധിപത്യത്തിനും അതീതം'; പിറന്നാള്‍ ദിനത്തില്‍ മകളുടെ പേരിനെ കുറിച്ച് അസിന്‍

ആമിർ ഖാൻ നായകനായി 1997ൽ പുറത്തിറങ്ങിയ 'ഇഷ്ക്' ആയിരുന്നു സനയുടെ ആദ്യ സിനിമ. പിന്നീട് കമലഹാസനും തബുവും ഒന്നിച്ച 'ചാച്ചി 420' എന്ന ചിത്രത്തിലും ബാലതാരമായി സന എത്തി. ആമിർ ഖാൻ ചിത്രമായ 'ദംഗലി'ലാണ് ആദ്യമായി നായികയാവുന്നത്. അനുരാഗ് ബാസുവിന്റെ 'ലുഡോ' ആണ് റിലീസിനൊരുങ്ങുന്ന ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in