'ജാതിക്കും മതത്തിനും പുരുഷാധിപത്യത്തിനും അതീതം'; പിറന്നാള്‍ ദിനത്തില്‍ മകളുടെ പേരിനെ കുറിച്ച് അസിന്‍

'ജാതിക്കും മതത്തിനും പുരുഷാധിപത്യത്തിനും അതീതം'; പിറന്നാള്‍ ദിനത്തില്‍ മകളുടെ പേരിനെ കുറിച്ച് അസിന്‍

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ് നടി അസിന്‍. ഇപ്പോള്‍ മകളുടെ ജന്മദിനത്തില്‍ അസിന്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്.

മകള്‍ അറിന്‍ റാഇന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റില്‍, മകളുടെ പേരിന്റെ അര്‍ത്ഥമാണ് അസിന്‍ വിവരിക്കുന്നത്. ജാതിയോ മതമോ ഇല്ലാത്ത പുരുഷാധിപത്യത്തിന് അതീതമായ പേരാണ് മകളുടേതെന്ന് നടി കുറിച്ചു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം:

'അവള്‍ക്ക് മൂന്ന് വയസായി, അറിന്‍ റാഇന്‍. എന്റെ പേരും രാഹുലിന്റെ പേരും ചേര്‍ത്താണ് അവള്‍ക്കീ പേരിട്ടിരിക്കുന്നത്. ചെറിയ മനോഹരമായ പേര്. ലിംഗ നിഷ്പക്ഷത, മതമില്ല, ജാതിയില്ല, പുരുഷാധിപത്യവുമില്ല.

സ്‌നേഹവും ആശംസകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി. എല്ലാവര്‍ക്കും ആരോഗ്യവും സന്തോഷവും നേരുന്നു.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Asin About Her Daughter's Name

Related Stories

No stories found.
logo
The Cue
www.thecue.in