നടൻ ലാൽ ട്വന്റി ട്വന്റിയിൽ ചേർന്നു

നടൻ ലാൽ ട്വന്റി ട്വന്റിയിൽ ചേർന്നു

ചലച്ചിത്ര നടനും സംവിധായകനുമായ ലാല്‍ ട്വന്റി ട്വന്റിയിൽ ചേര്‍ന്നു. ട്വന്‍റി ട്വന്റിയിൽ അംഗത്വമെടുക്കുന്നതായി വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ലാൽ പ്രഖ്യാപിച്ചത്. ലാലിനെ ഉപദേശകസമിതി അംഗമാക്കിയതായി ട്വന്‍റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് അറിയിച്ചു.

നടൻ ലാൽ ട്വന്റി ട്വന്റിയിൽ ചേർന്നു
പിറവം മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയാകുമോ; നടന്‍ ശ്രീനിവാസന്റെ പ്രതികരണം ഇങ്ങനെ

ലാലിന്‍റെ മകളുടെ ഭർത്താവും സ്വകാര്യ എയർലൈൻസ് കമ്പനിയിലെ ക്യാപ്റ്റനുമായ അലൻ ആന്‍റണിയും പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ചു. അലൻ ആന്‍റണി ട്വന്‍റി ട്വന്റിയുടെ യൂത്ത് വിങ് പ്രസിഡന്‍റാകും.

നടനും സംവിധായകനുമായ ശ്രീനിവാസനും സംവിധായകൻ സിദ്ദിക്കും ട്വന്റി ട്വന്റിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. ശ്രീനിവാസനും സംവിധായകന്‍ സിദ്ധിഖും ട്വന്റി ട്വൻറിയുടെ ഉപദേശക സമിതിയിൽ ഉണ്ടാകും. ഇരുവരും മത്സരരംഗത്തില്ല. കേരളം ട്വന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല്‍ താന്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in