പിറവം മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയാകുമോ; നടന്‍ ശ്രീനിവാസന്റെ പ്രതികരണം ഇങ്ങനെ

പിറവം മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയാകുമോ; നടന്‍ ശ്രീനിവാസന്റെ പ്രതികരണം ഇങ്ങനെ

പിറവം നിയമസഭ മണ്ഡലത്തില്‍ നിന്നും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന പ്രചരണത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ശ്രീനിവാസന്‍. ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം മികച്ചതാണ്. നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ഉണ്ടാക്കിയ മുന്നേറ്റത്തിനെ കാണാതെ പോകരുത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചത് കൊണ്ടാവും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരിപ്പിക്കുന്നത്. മത്സരിക്കുന്നില്ലെന്നും ശ്രീനിവാസന്‍ അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടിരുന്നു. താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇടത്-വലത് മുന്നണികള്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. അഴിമതിയുടെ കാര്യത്തില്‍ ഇവര്‍ ഒന്നാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് കൊണ്ട് തന്നെ രാഷ്ട്രീയ വിരോധിയാക്കി മാറ്റുകയാണെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in