കൊവിഡിലും ആദ്യ ദിനം മാസ്സാക്കി ആറാട്ട്: ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗ്

കൊവിഡിലും ആദ്യ ദിനം മാസ്സാക്കി ആറാട്ട്: ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗ്

കൊവിഡ് സാരമായി ബാധിച്ച സിനിമ വ്യവസായത്തിന് പ്രതീക്ഷയായി മോഹന്‍ലാലിന്റെ 'ആറാട്ട്.' മഹാമാരി കാരണം പ്രതിസന്ധിയിലായ തിയേറ്ററുകളിലേക്ക് കൂടുതല്‍ പ്രേക്ഷകരെ എത്തിക്കാന്‍ ആറാട്ടിന് സാധിച്ചു. 2022ലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് ആറാട്ട് നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓപ്പണിംഗ് ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ സിനിമക്കായെന്നാണ് സിനിമ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍്. അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആദ്യദിന കളക്ഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

എന്റര്‍ടൈന്‍മെന്റ് വെബ്‌സൈറ്റായ പിങ്ക് വില്ല പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് മാത്രം 'ആറാട്ട്' നേടിയത് 3.50 കോടി രൂപയാണ്. കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍ സെന്ററുകളില്‍ നിന്നും 50 ലക്ഷവും നേടി. രാജ്യമൊട്ടുക്കെ ചിത്രം നേടിയിരിക്കുന്നത് നാല് കോടിയാണ്. 50 ശതമാനം സീറ്റിംഗ് പരിഗണിക്കുമ്പോള്‍ ഈ വര്‍ഷം റിലീസ് ആയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച ചിത്രമാണിത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ 'ഹൃദയം' നേടിയതിനേക്കാള്‍ മികച്ച നേട്ടമാണ് 'ആറാട്ട്' നേടിയിരിക്കുന്നത്.

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 2700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ബി.ഉണ്ണികൃഷ്ണനാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനായി തിരക്കഥ ഒരുക്കിയ ചിത്രമാണ് ആറാട്ട്.

ആറാട്ട് സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരുന്നു. 'ആറാട്ട് എന്ന സിനിമയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. മി ൗിൃലമഹശേെശര ലിലേൃമേശിലൃ എന്നാണ് ആ സിനിമയെ കുറിച്ച് ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്, വലിയ അവകാശവാദങ്ങളൊന്നും ഇല്ല. ആറാട്ട് എന്ന പേര് ഇട്ടത് തന്നെ ഒരു ഉത്സവത്തിന്റെ പ്രതീതി സിനിമയ്ക്കുള്ളത് കൊണ്ടാണ്. അത് ആളുകളിലേക്ക് എത്തി. അത് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി.'' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in