ജനതാ മോഷന്‍ പിക്‌ചേഴ്‌സിന് ഔദ്യോഗിക തുടക്കം; ആദ്യ ആറുസിനിമകളുടെ പ്രഖ്യാപനവുമായി മോഹന്‍ലാല്‍

ജനതാ മോഷന്‍ പിക്‌ചേഴ്‌സിന് ഔദ്യോഗിക തുടക്കം; ആദ്യ ആറുസിനിമകളുടെ പ്രഖ്യാപനവുമായി മോഹന്‍ലാല്‍

തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനിയായ ജനതാ മോഷന്‍ പിക്‌ചേഴ്‌സിന്റെ പ്രവര്‍ത്തന ഉത്ഘാടനം നിര്‍വ്വഹിച്ച് മോഹന്‍ലാല്‍. ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ ആദ്യ ആറുസിനിമകളുടെ പ്രഖ്യാപനവും നടന്നു.

സുരേഷ് ബാബു സംവിധാനം നിര്‍വ്വഹിക്കുന്ന 'മനോഹരനും ജാനകിയും', 'അരിബഡ' എന്നീ രണ്ട് സിനിമകള്‍ക്കൊപ്പം ഭദ്രന്‍, ടിനു പാപ്പച്ചന്‍, തരുണ്‍ മൂര്‍ത്തി, രതീഷ് കെ രാജന്‍ എന്നിവരുടെ സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടത്.

പ്രവാസി വ്യവസായി ഉണ്ണി രവീന്ദ്രന്‍ പങ്കാളിയായ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളുമായി മലയാളത്തിലെ പ്രമുഖ സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും നടീനടന്മാരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമകാലിക മലയാള സിനിമയെ വിശദമായി പഠനവിധേയമാക്കുന്ന സംവാദവും സംഘടിപ്പിക്കപ്പെട്ടു.

സംവിധായകരായ ഭദ്രന്‍, ബ്ലസ്സി, എബ്രിഡ് ഷൈന്‍, ബി. ഉണ്ണികൃഷ്ണന്‍, എസ്. എന്‍. സ്വാമി, എം.പത്മകുമാര്‍, തരുണ്‍ മൂര്‍ത്തി, ഷാഹി കബീര്‍, കൃഷാന്ദ്, നടിമാരായ നവ്യാ നായര്‍, ഗായത്രി അരുണ്‍, എംഎംടിവി സിഇഒയും മഴവില്‍ മനോരമയുടെ മേധാവിയുമായ പി.ആര്‍ സതീഷ്, തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in