അഡ്വ.മുകുന്ദനുണ്ണി റെഡി,ഇനി പോര് തിയറ്ററുകളില്‍;നെഗറ്റീവ് ഷേഡില്‍ വിനീത് ശ്രീനിവാസന്‍; മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് നവംബര്‍11മുതല്‍

Mukundan Unni Associates
Mukundan Unni Associates Mukundan Unni Associates

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' നവംബര്‍ 11ന് തീയേറ്ററുകളിലേക്ക്. അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന കാരക്ടര്‍ പ്രൊഫൈലിലൂടെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മുകുന്ദനുണ്ണി ഇട്ട പോസ്റ്റുകളും കമന്റുകളും പ്രഖ്യാപനങ്ങളുമെല്ലാം റിലീസിന് മുമ്പേ ചര്‍ച്ചയായിരുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് നിര്‍മാണം. വിമല്‍ ഗോപാലകൃഷ്ണനും അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് തിരക്കഥ. അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയായാണു വിനീത് ശ്രീനിവാസന്‍ വേഷമിടുന്നത്.

സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരാണ്. സിബി മാത്യു അലക്‌സ് ആണ് സംഗീതം. സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിലെ സംഘട്ടനം ഒരുക്കിയിരിക്കുന്നത്.

Mukundanunni Associates
Mukundanunni AssociatesMukundanunni Associates

രണ്ട് മണിക്കൂര്‍, പാട്ടുകളില്ല; വിജയത്തിലേക്കുള്ള മുകുന്ദനുണ്ണിയുടെ യാത്ര

'മുകുന്ദനുണ്ണി അസോസിയേറ്റ്സ് ഒരു വക്കീലിന്റെ കഥയാണ്. വിജയത്തിലേയ്ക്കുള്ള അയാളുടെ യാത്രയാണ്. എങ്ങനെയെങ്കിലും വിജയം കൈവരിക്കണം എന്ന അയാളുടെ ആഗ്രഹത്തിനൊപ്പമാണ് നമ്മള്‍ സഞ്ചരിക്കുന്നത്. കഥാപാത്രം തന്നെയാണ് സിനിമയുടെ ജോണര്‍ തീരുമാനിക്കുന്നത്. നമ്മള്‍ ജീവിതം ജീവിച്ചു തുടങ്ങുമ്പോള്‍ കുറേയധികം കാര്യങ്ങള്‍ നമ്മള്‍ അനുഭവിക്കേണ്ടി വരും, ജീവിതാനുഭവങ്ങള്‍ ഉണ്ടാകും. അങ്ങനെ ഞാന്‍ തിരിച്ചറിഞ്ഞ ഒരു കോര്‍ ഉണ്ട് അതാണ് ഈ സിനമയുടെ തീം. സിനിമയുടെ എഴുത്തുപരിപാടികള്‍ നടക്കുമ്പോള്‍ തന്നെ ക്ലൈമാക്‌സ് എന്താകണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ആ ക്ലൈമാക്‌സില്‍ നിന്നാണ് ഞങ്ങള്‍ തിരക്കഥയുടെ വര്‍ക്ക് നടത്തുന്നത്. ക്ലൈമാക്‌സില്‍ നിന്ന് പിറകിലേയ്ക്കാണ് സിനിമയുടെ എഴുത്തിന്റെ സഞ്ചാരം നടന്നിട്ടുള്ളത്. സിനിമ ഒരു എന്റര്‍ടൈനര്‍ ആകുമോ എന്ന് ചോദിച്ചാല്‍, ഒരു നോര്‍മല്‍ ആശയത്തില്‍ നമ്മള്‍ കരുതുന്ന എന്റര്‍ടൈനര്‍ ആയിരിക്കില്ല. സിനിമയില്‍ പാട്ടുകളില്ല. പക്ഷേ, കാരക്ടറിന്റെ ജേര്‍ണി എന്റര്‍ടൈനിംഗ് ആയിരിക്കും. സിനിമയുടെ ദൈര്‍ഘ്യം 2 മണിക്കൂര്‍ മാത്രമാണ്. സിനിമയുടെ ഒരു എഡിറ്റര്‍ ഞാന്‍ കൂടെയാണ്. അധികം ദൈര്‍ഘ്യമുള്ള ഒരു കണ്ടന്റ് വേണം എന്ന് ഞാനും വിചാരിക്കില്ല. അതുകൊണ്ട വളരെ ക്രിസ്പായിട്ടാണ് കഥ പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

മുകുന്ദനുണ്ണിയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലെ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ കഥാപാത്രം എന്തായിരിക്കണം, കാരക്ടര്‍ എങ്ങനെ പെരുമാറണം എന്നതില്‍ അഭിനവിന് കൃത്യമായ ആലോചനയുണ്ടായിരുന്നു. ഞാന്‍ സംസാരിക്കുന്നത് പോലെയോ ഇടപെടുന്നത് പോലെയോ ആവരുതെന്ന നിര്‍ബന്ധമാണ് ഷൂട്ടിംഗ് തുടക്കം മുതല്‍ അഭിനവ് നിഷ്‌കര്‍ഷിച്ചത്. ഇന്നതാണ് മുകുന്ദനുണ്ണി എന്ന് അറിഞ്ഞ ശേഷം ആളുകള്‍ തിയറ്ററില്‍ വരണമെന്ന ആഗ്രഹത്തിലായിരുന്നു അഭിനവ് കാരക്ടറിന്റെ പേരില്‍ പ്രൊഫൈല്‍ ഒക്കെ തുടങ്ങിയത്. മുകുന്ദനുണ്ണി എഡിറ്റ് ചെയ്ത ട്രെയിലര്‍ വരെ ഇറക്കിയത് അങ്ങനെയാണ്.

മുകുന്ദനുണ്ണിക്ക് പിന്നില്‍

ക്യാമറ-വിശ്വജിത്ത് ഒടുക്കത്തില്‍

എഡിറ്റിംഗ് - അഭിനവ് സുന്ദര്‍ നായക്,നിധിന്‍ രാജ് അരോള്‍

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍- പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂംകുന്നം

സൗണ്ട് ഡിസൈന്‍- രാജ് കുമാര്‍ പി

കല-വിനോദ് രവീന്ദ്രന്‍

ശബ്ദമിശ്രണം- വിപിന്‍ നായര്‍

ചീഫ് അസോ. ഡയറക്ടര്‍- രാജേഷ് അടൂര്‍

അസോ. ഡയറക്ടര്‍ - ആന്റണി തോമസ് മംഗലി

Costume: ഗായത്രി കിഷോര്‍

മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍

കളറിസ്റ്റ് -ശ്രീക് വാരിയര്‍

Vfx സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, Vfx : ഐറിസ് സ്റ്റുഡിയോ, ആക്‌സല്‍ മീഡിയ

ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍

സ്റ്റില്‍- രോഹിത് കെ സുരേഷ്, വിവി ചാര്‍ലി

മോഷന്‍ ഡിസൈന്‍-ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്)

ട്രെയിലര്‍- അജ്മല്‍ സാബു

ഡിസൈന്‍സ്- യെല്ലോടൂത്ത്സ്

പി.ആര്‍.ഒ - എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്

Mukundan Unni Associates
മുകുന്ദനുണ്ണി സോ കോള്‍ഡ് എന്റര്‍ടെയ്‌നറല്ല, പക്ഷേ രസിപ്പിക്കുമെന്ന് സംവിധായകന്‍

Related Stories

No stories found.
logo
The Cue
www.thecue.in