മുകുന്ദനുണ്ണി സോ കോള്‍ഡ് എന്റര്‍ടെയ്‌നറല്ല, പക്ഷേ രസിപ്പിക്കുമെന്ന് സംവിധായകന്‍

മുകുന്ദനുണ്ണി സോ കോള്‍ഡ് എന്റര്‍ടെയ്‌നറല്ല, പക്ഷേ രസിപ്പിക്കുമെന്ന് സംവിധായകന്‍

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന മുകുന്ദനുണ്ണി അസോസേിയേറ്റ്സ് വേറിട്ട പ്രമോഷന്‍സ് കൊണ്ടും, വ്യത്യസ്തമായ ട്രെയ്ലര്‍ കൊണ്ടും ശ്രദ്ധനേടുകയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ സിനിമയുമായി ബന്ധപ്പെട്ട് പങ്കു വെച്ച പോസ്റ്റ് ചര്‍ച്ചയായിരുന്നു. 'ഭൂലോക നാറികളായ ഒരു പറ്റം കലാകാരന്മാര്‍ , എന്നെ കേന്ദ്രകഥാപാത്രമാക്കിക്കാണ്ട് ഒരു സിനിമയെടുക്കുന്നു എന്ന് തുടങ്ങുന്നു പോസ്റ്റ്'........ ഇപ്പോളവര്‍ അതിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്യാന്‍ പോകുന്നു എന്നു കേള്‍ക്കുന്നു, കാണിച്ചു കൊടുക്കാം ... എന്നിങ്ങനെയാണ് പോസ്റ്റ് അവസാനിക്കുത്. ട്രെയ്ലര്‍ വരുന്നു എന്ന വാര്‍ത്ത രസകരമായിട്ടാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് ടൈറ്റിലിലെ കഥാപാത്രമാകുന്നത്. 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ഒരു വക്കീലിന്റെ വിജയത്തിനു വേണ്ടിയുള്ള യാത്രയാണെന്ന് അഭിനവ് ദ ക്യുവിനോട് പറഞ്ഞു. അയാളുടെ കാരക്ടര്‍ ജേര്‍ണിക്കൊപ്പമാണ് സിനിമ സഞ്ചരിക്കുന്നതെന്നും നോര്‍മല്‍ എന്റടര്‍ടെയ്‌നറായിരിക്കില്ലെന്നും അഭിനവ് പറയുന്നു.

അഭിനവ് ദ ക്യൂവിനോട് പറഞ്ഞത്്;

'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ഒരു വക്കീലിന്റെ കഥയാണ്. വിജയത്തിലേയ്ക്കുള്ള അയാളുടെ യാത്രയാണ്. എങ്ങനെയെങ്കിലും വിജയം കൈവരിക്കണം എന്ന അയാളുടെ ആഗ്രഹത്തിനൊപ്പമാണ് നമ്മള്‍ സഞ്ചരിക്കുന്നത്. കഥാപാത്രം തന്നെയാണ് സിനിമയുടെ ജോണര്‍ തീരുമാനിക്കുന്നത്. നമ്മള്‍ ജീവിതം ജീവിച്ചു തുടങ്ങുമ്പോള്‍ കുറേയധികം കാര്യങ്ങള്‍ നമ്മള്‍ അനുഭവിക്കേണ്ടി വരും, ജീവിതാനുഭവങ്ങള്‍ ഉണ്ടാകും. അങ്ങനെ ഞാന്‍ തിരിച്ചറിഞ്ഞ ഒരു കോര്‍ ഉണ്ട് അതാണ് ഈ സിനമയുടെ തീം. സിനിമയുടെ എഴുത്തുപരിപാടികള്‍ നടക്കുമ്പോള്‍ തന്നെ ക്ലൈമാക്സ് എന്താകണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ആ ക്ലൈമാക്സില്‍ നിന്നാണ് ഞങ്ങള്‍ തിരക്കഥയുടെ വര്‍ക്ക് നടത്തുന്നത്. ക്ലൈമാക്സില്‍ നിന്ന് പിറകിലേയ്ക്കാണ് സിനിമയുടെ എഴുത്തിന്റെ സഞ്ചാരം നടന്നിട്ടുള്ളത്. സിനിമ ഒരു എന്റര്‍ടൈനര്‍ ആകുമോ എന്ന് ചോദിച്ചാല്‍, ഒരു നോര്‍മല്‍ ആശയത്തില്‍ നമ്മള്‍ കരുതുന്ന എന്റര്‍ടൈനര്‍ ആയിരിക്കില്ല. സിനിമയില്‍ പാട്ടുകളില്ല. പക്ഷേ, കാരക്ടറിന്റെ ജേര്‍ണി എന്റര്‍ടൈനിംഗ് ആയിരിക്കും. സിനിമയുടെ ദൈര്‍ഘ്യം 2 മണിക്കൂര്‍ മാത്രമാണ്. സിനിമയുടെ ഒരു എഡിറ്റര്‍ ഞാന്‍ കൂടെയാണ്. അധികം ദൈര്‍ഘ്യമുള്ള ഒരു കണ്ടന്റ് വേണം എന്ന് ഞാനും വിചാരിക്കില്ല. അതുകൊണ്ട വളരെ ക്രിസ്പായിട്ടാണ് കഥ പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

വിചിത്രം സിനിമ നിര്‍മ്മിച്ച ജോയ് മൂവി പ്രൊഡക്ഷന്‍സ് തന്നെയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സും നിര്‍മ്മിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ഇതു വരെ ചെയ്യാത്ത കഥാപാത്രമായിരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോ : അജിത് റോയ് ദ ക്യൂവിനോട് നേരത്തെ പറഞ്ഞിരന്നു. വിമല്‍ ഗോപാലകൃഷ്ണനും ,സംവിധായകനും ചേര്‍ാണ് ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം -വിശ്വജിത്ത് ഒടുക്കത്തില്‍ , സംഗീത സംവിധാനം -സിബ് മാത്യൂ അലക്സ്. ചിത്രം അടുത്തമാസം തിയ്യേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in