ഓണത്തിന് ഒരേയൊരു റിലീസ് ആയി മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഓഗസ്റ്റ് 12ന്

ഓണത്തിന് ഒരേയൊരു റിലീസ് ആയി മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഓഗസ്റ്റ് 12ന്

കൊവിഡ് നിയന്ത്രണങ്ങള്‍ മാറി തിയറ്ററുകള്‍ തുറന്നാല്‍ ഓണം റിലീസായി 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എത്തും. ഓഗസ്റ്റ് 12ന് സിനിമ എത്തിക്കാനാണ് തീരുമാനം. മരക്കാര്‍ റിലീസ് ചെയ്യുന്ന ആദ്യ രണ്ട് ആഴ്ചകളില്‍ മറ്റ് റിലീസുകള്‍ ഒഴിവാക്കാനും ചലച്ചിത്ര സംഘടനകള്‍ ആലോചിക്കുന്നുണ്ട്. മേയ് 13ന് മോഹന്‍ലാല്‍ ചിത്രമായ മരക്കാറിനൊപ്പം മാലിക്, തുറമുഖം എന്നീ സിനിമകള്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മോഹന്‍ലാലിന്റെ ഓണച്ചിത്രമായി ആറാട്ട് റിലീസ് ചെയ്യാനും ആലോചിച്ചു. ആറാട്ട് പൂജ റിലീസ് ആയി ഒക്ടോബര്‍ 14ന് എത്തും.

ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം സന്തോഷ് ടി കുരുവിള, സി.ജെ റോയ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

100 കോടി ബജറ്റില്‍ പൂര്‍ത്തിയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മലയാളത്തിലെ ഇതുവരെ ഉള്ളതില്‍ ഏറ്റവും നിര്‍മ്മാണച്ചെലവുള്ള സിനിമയുമാണ്.

ഓണത്തിന് ഒരേയൊരു റിലീസ് ആയി മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഓഗസ്റ്റ് 12ന്
എന്റെയും പ്രിയന്റെയും കരിയറിലെ നാഴികക്കല്ലാണ് മരക്കാര്‍: മോഹന്‍ലാല്‍

ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടി, തമിഴില്‍ നിന്ന് പ്രഭു ഗണേശന്‍ എന്നിവരും മോഹന്‍ലാലിനൊപ്പം ചിത്രത്തിലെത്തുന്നു. മധു, മഞ്ജു വാര്യര്‍, അര്‍ജുന്‍ സാര്‍ജ, കീര്‍ത്തി സുരേഷ്, സുഹാസിനി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവരെ കൂടാതെ ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു. ഹൈദരാബാദ്, ഊട്ടി, രാമേശ്വരം എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

marakkar arabikadalinte simham release date announced, #MarakkarArabikadalinteSimham

Related Stories

No stories found.
logo
The Cue
www.thecue.in