
വന്യജീവികളായി കണക്കാക്കപ്പെടുന്നവയാണ് പാമ്പുകള്‍. സംരക്ഷിത വിഭാഗത്തിലുള്ളവയായതുകൊണ്ട് പാമ്പുകടിയേറ്റാല്‍ ജനങ്ങള്‍ക്ക് വനംവകുപ്പ് സഹായങ്ങള്‍ ചെയ്യേണ്ടതല്ലേ? എന്തൊക്കെ സഹായങ്ങളാണ് വനം വകുപ്പ് നല്‍കുന്നത്? പിടികൂടിയ പാമ്പുകളെ ഉപയോഗിച്ച് നടത്തുന്ന പ്രദര്‍ശനം കുറ്റകരമാണോ, അവയ്ക്ക് എന്താണ് ശിക്ഷ? വനംവകുപ്പിന്റെ ലൈസന്‍സില്ലാത്തവര്‍ക്ക് പാമ്പിനെ പിടിക്കാനാകുമോ? പിടികൂടിയ പാമ്പുകളെ എവിടെയാണ് തുറന്നുവിടുന്നത്? അവ തിരികെ വരാറുണ്ടോ? പാമ്പുകളെയും അവയോട് അനുബന്ധിച്ചുള്ള വിഷയങ്ങളെക്കുറിച്ചും സംശയങ്ങള്‍ ഏറെയാണ്. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും സര്‍പ്പ, സംസ്ഥാന നോഡല്‍ ഓഫീസറുമായ വൈ. മുഹമ്മദ് അന്‍വറും സര്‍പ്പ മാസ്റ്റര്‍ ട്രെയിനര്‍ സന്തോഷ് കെ.ടിയും അവയ്ക്ക് മറുപടി നല്‍കുന്നു.