Videos
താഴ്ന്ന ജാതികളുടെ കണ്ണീരും കിനാവും പറയുന്നതല്ല ദളിത് ചരിത്രം
ഇന്ത്യയുടെ ചരിത്രം വിഭാവനം ചെയ്യപ്പെട്ടപ്പോള്‍ മനുഷ്യാന്തസ്സ് ഒരു പ്രധാന സങ്കല്‍പമായിരുന്നില്ല. അയിത്തത്തിന്റെ പശ്ചാത്തലമുള്ള ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ മനുഷ്യാന്തസ്സ് വളരെ പ്രധാനപ്പെട്ടതാണ്. അത്തരത്തിലുള്ള സങ്കല്‍പം അവതരിപ്പിക്കുകയാണ് ദളിത് ചരിത്രം ചെയ്യുന്നത്. താഴ്ന്ന ജാതികളുടെ കണ്ണീരും കിനാവും പറയുന്ന ഒന്നാണ് ദളിത് ചരിത്രം എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ കൃത്യമായ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യാന്തസ്സിനെ കേന്ദ്രത്തില്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു അക്കാഡമിക് ശാഖയാണ് അത്.