പാലാരിവട്ടംപാലം അഥവാ പൊളിച്ചടുക്കേണ്ട അഴിമതി

രൂപരേഖയില്‍ വലിയ അപാകത. 102 ആര്‍സിസി ഗര്‍ഡറുകളില്‍ 92 ലും വിള്ളല്‍. പിയര്‍ ക്യാപുകളില്‍ 16 ലും വിള്ളല്‍. മൂന്നെണ്ണം അതീവ ഗുരുതരം. വിള്ളലുകളില്‍ ഉറപ്പിച്ച ലോഹ ബെയറിംഗുകള്‍ എല്ലാം കേടായി. പാകത്തിന് സിമന്റ് ഉപയോഗിച്ചില്ല. ഗര്‍ഡറുകള്‍, തൂണുകള്‍, ഭിത്തി എന്നിവിടങ്ങളില്‍ ആവശ്യത്തിന് കോണ്‍ക്രീറ്റ് ഇല്ല. എം 35 എന്ന അനുപാതത്തില്‍ കോണ്‍ക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന അളവിലാണ് ഉപയോഗിച്ചത്.100 ചാക്ക് സിമന്റ് വേണ്ടിടത്ത് 22 ചാക്കുകൊണ്ട് വാര്‍ക്കല്‍. നിര്‍മ്മാണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റും. പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ നടന്നത് സമാനതകളില്ലാത്ത അഴിമതി.

logo
The Cue
www.thecue.in