സിനിമയുടെ ഉടമസ്ഥാവകാശം നിര്‍മാതാവിന് മാത്രം; സംവിധായകന് കോപ്പിറൈറ്റ് അവകാശങ്ങളില്ല | Muthumani Interview

സിനിമയുടെ ഉടമസ്ഥാവകാശം നിര്‍മാതാവിന് മാത്രം; സംവിധായകന് കോപ്പിറൈറ്റ് അവകാശങ്ങളില്ല | Muthumani Interview
Published on

നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ഒരു സിനിമയില്‍ അതിന്റെ സംവിധായകന് കോപ്പിറൈറ്റ് അവകാശങ്ങള്‍ ഇല്ലെന്ന് നടിയും സിനിമയിലെ ബൗദ്ധിക സ്വത്തവകാശം, കോപ്പിറൈറ്റ് എന്നിവയില്‍ പിഎച്ച്ഡി നേടിയ ആളുമായ മുത്തുമണി. 2012ല്‍ നിലവില്‍ വന്ന നിയമം അനുസരിച്ച് തിരക്കഥാകൃത്തിന് റോയല്‍റ്റിക്ക് അവകാശമുണ്ട്. എന്നാല്‍ ഈ നിയമത്തിലും സംവിധായകന്റെ അവകാശങ്ങളെക്കുറിച്ച് പറയുന്നില്ല. കോപ്പിറൈറ്റ് നിയമം അനുസരിച്ച് സിനിമയുടെ ഉടമസ്ഥാവകാശം നിര്‍മാതാവിനാണ്. സിനിമയുമായി ബന്ധപ്പെട്ട നിയമവശങ്ങളെക്കുറിച്ച് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്കും കാര്യമായ ധാരണയില്ലെന്നതും വാസ്തവമാണ്. ഒരു കോ ഓഥര്‍ എന്ന നിലയില്‍ സംവിധായകനും സിനിമയില്‍ കോപ്പിറൈറ്റ് അവകാശം നല്‍കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്നതാണ് തന്റെ അഭിപ്രായമെന്നും മുത്തുമണി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in