'അടിച്ച് കിളി പോയി ഇരിക്കുന്നു' എന്ന് അധിക്ഷേപിച്ച് ട്രോളുകള്‍ വരുമ്പോള്‍ വീട്ടുകാരും വിഷമിക്കുന്നുണ്ട്: ഷൈന്‍ ടോം ചാക്കോ

അടിച്ച് കിളി പോയി ഇരിക്കുന്നു എന്ന് അധിക്ഷേപിച്ച് ട്രോളുകളും പരിഹാസവും വരുമ്പോള്‍ വീട്ടുകാരെയും ഒപ്പമുള്ളവരും വിഷമിക്കുന്നുണ്ട്. അവര്‍ എന്നെ ഇത് വിളിച്ചു പറയുമ്പോള്‍ എനിക്കും ബുദ്ധിമുട്ടാകും.

ഭാസിപ്പിള്ള രണ്ടെണ്ണം അടിച്ച് ഫിറ്റായി നടക്കുന്നയാളാണ്, അയാള്‍ക്ക് എവിടെ വേണമെങ്കിലും കിടക്കാം. പീറ്റര്‍ ഷര്‍ട്ട് പോലും ചുളുക്കാതെ കൊണ്ട് നടക്കുന്നയാളാണ് അതെടുക്കുമ്പോള്‍ സെറ്റില്‍ ഇരിക്കാറില്ലായിരുന്നു. നമ്മള്‍ ആറ് പൊലീസ് ക്യാരക്ടര്‍ ചെയ്താല്‍ ആറും ആറ് ക്യാരക്ടറായിരിക്കണം. ഒരു സമയത്ത് രണ്ട് സിനിമയില്‍ അഭിനയിച്ചാല്‍ അത് രണ്ടും എങ്ങനെ വ്യത്യസ്തമായി ചെയ്യാമെന്നതാണ് നമ്മുടെ എക്‌സര്‍സൈസ്. ദ ക്യു അഭിമുഖത്തില്‍ മനീഷ് നാരായണനൊപ്പം ഷൈന്‍ ടോം ചാക്കോ.

Related Stories

No stories found.
logo
The Cue
www.thecue.in