'ലീഗില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി പേര്‍ എല്‍ഡിഎഫിലെത്തും, മതനിരപേക്ഷനിലപാടുള്ളവര്‍ക്ക് തുടരാനാകില്ല': പി.എ മുഹമ്മദ് റിയാസ്

കോണ്‍ഗ്രസിലും മുസ്ലിം ലീഗിലുമുള്ളവരില്‍ ഭൂരിപക്ഷവും മതനിരപേക്ഷ നിലപാടുള്ളവരാണെന്നും അവര്‍ വൈകാതെ എല്‍ഡിഎഫിലേക്ക് വരുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. യുഡിഎഫിലെ അദൃശ്യകക്ഷികളാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എന്ന നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകള്‍

കേരളത്തിലെ യുഡിഎഫില്‍ ഭൂരിപക്ഷവും മതരാഷ്ട്ര വാദത്തിന് എതിരാണ്. സെക്യുലറിസം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവര്‍ എല്‍ഡിഎഫിലേക്ക് വരും. വ്യക്തികളായും ഗ്രൂപ്പുകളായും അവര്‍ എല്‍ഡിഎഫിലെത്തും.അതാണ് സംഭവിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും കൂടുതല്‍ പേരെത്തും. മതനിരപേക്ഷ നിലപാട് ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ തുടരാനാകില്ല. അതാണ് കേരള രാഷ്ട്രീയം ഭാവിയില്‍ കാണാന്‍ പോകുന്നത്. കേരളത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റം അതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in