വിവാഹമാണ് ജീവിതത്തിലെ സക്സസ് എന്ന് വിശ്വസിച്ചിരുന്നു, എന്റെ അവകാശങ്ങള്‍ പോലും തിരിച്ചറിഞ്ഞിരുന്നില്ല: നവ്യ നായർ അഭിമുഖം

കല്യാണം കഴിച്ചാലേ ഒരു വ്യക്തി എന്ന നിലയിൽ പൂർണതയിലെത്തൂ എന്നായിരുന്നു വിശ്വസിച്ചിരുന്നതെന്ന് നവ്യനായർ. നാട്ടുനടപ്പെന്ന ചെല്ലപ്പേരിൽ വിളിക്കുന്ന അത്തരമൊരു കണ്ടീഷനിം​ഗാണ് വിവാഹം ചെയ്യുമ്പോൾ തനിക്കും ഉണ്ടായിരുന്നതെന്നും നവ്യ നായർ. വിവാഹം ചെയ്താൽ അഭിനേത്രി അതോടെ സിനിമ വിടുന്നുവെന്ന മുൻവിധിയാണ് ചലച്ചിത്ര മേഖലയ്ക്കും എല്ലാ കാലത്തും ഉണ്ടായിരുന്നത്. ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം.

ചെറുപ്പത്തില്‍ തന്നെ വേറൊരു വീട്ടിലേക്ക് പോകേണ്ടതാണെന്ന് നമ്മളെ ഓര്‍മിപ്പിക്കും, അത് മനസില്‍ കിടന്നതുകൊണ്ട് എന്റെ ബേസികായ അവകാശങ്ങള്‍ പോലും തിരിച്ചറിഞ്ഞിട്ടില്ല. ഭര്‍ത്താവിന് എന്നെ എന്തും പറയാം, അത് ചേട്ടന്റെ അവകാശമാണെന്നാണ് വിചാരിച്ചിരുന്നത്. ഇത്രയും ലോകം കണ്ട എസ്റ്റാബ്ലിഷ്ഡ് ആയ നവ്യ നായരായിരുന്നിട്ട് പോലും അതെല്ലാം സഹിക്കണമെന്നാണ് വിശ്വസിച്ചിരുന്നത്.

നവ്യ നായർ

Related Stories

No stories found.
logo
The Cue
www.thecue.in