കെ.സുരേന്ദ്രൻ ജോലി തേടി ഇടവേളയെടുത്തപ്പോൾ യുവമോർച്ചയിലെത്തിച്ചു, പ്രസിഡന്റായപ്പോൾ ആദ്യം വിളിച്ചത് എന്നെ: എം.ടി രമേശ്
കെ.സുരേന്ദ്രനുമായുള്ള സൗഹൃദത്തിന്റെ ആഴം അടുത്ത് കണ്ടിട്ടുള്ളവരാണ് കേരളത്തിലെ ബിജെപി പ്രവർത്തകർ. ആ സൗഹൃദം ഒരു സുപ്രഭാതത്തിൽ ഇല്ലാതാവുന്നതല്ല. സുരേന്ദ്രൻ പ്രസിഡന്റായപ്പോൾ ആദ്യം വിളിച്ചത് തന്നെയാണ്. പക്ഷങ്ങളില്ലെന്ന് സുരേന്ദ്രനും തനിക്കും അറിയാം. പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും സുഹൃത്തുക്കളാണ്. കുടുംബങ്ങൾ തമ്മിലും നല്ല ബന്ധം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം
സുരേഷ് ഗോപിയുടെ വിജയം അദ്ദേഹത്തിന്റെ വ്യക്തിപരമായ കഴിവിന്റെ കൂടി വിജയമാണ്, പക്ഷേ അത് കൊണ്ട് മാത്രം വിജയിക്കില്ലല്ലോ, നാളെ മമ്മൂട്ടിയോ മോഹൻലാലോ ഒരു മണ്ഡലത്തിൽ സ്വതന്ത്രരായി മത്സരിച്ചായി വിജയിക്കുമോ. തൃശൂരിൽ സുരേഷ് ഗോപിക്ക് സൃഷ്ടിച്ചെടുക്കാൻ സാധിച്ച ഒരു പ്രതിഛായ ഉണ്ട്. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ബിജെപിക്ക് തൃശൂരിൽ വലിയ അഡ്വാന്റേജായിരുന്നു. അതിനൊപ്പം പാർട്ടി
സംഘടനാ സംവിധാനം കാര്യമായി പ്രവർത്തിച്ചു. കേരളത്തിൽ മറ്റൊരു ഇടത്തും ചെയ്യാത്ത രീതിയിൽ ബൂത്ത് തലം മുതൽ സംഘടനാ സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചു.