മോഹൻലാൽ ഇസ് ബാക്ക് എന്നൊക്കെ പറയുന്നത് സന്തോഷം കൊണ്ടാവാം, ഇത് പോലെ ആക്ഷൻ മുമ്പ് വന്നിട്ടില്ല; മോഹൻലാൽ അഭിമുഖം

നേര് വിജയമായി മാറുമ്പോൾ മോഹൻലാൽ ഇസ് ബാക്ക് എന്ന് പറയുന്നത് ആസ്വാദകരുടെ സന്തോഷം കൊണ്ടാവാമെന്ന് മോഹൻലാൽ. ദൃശ്യം, നേര്, മലൈക്കോട്ടൈ വാലിബൻ പോലുള്ള സിനിമകൾ എന്നും കിട്ടണമെന്നില്ല. മോശം സിനിമ ചെയ്യണമെന്നാ​ഗ്രഹിച്ച ഓരോ സിനിമയുടെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽ പറഞ്ഞത്

എല്ലാവർക്കും കഥ കേൾക്കാന‍്‍ ഇഷ്ടമാണ്. കുട്ടിക്കാലത്ത് അമ്മയും അമ്മൂമ്മയും അപ്പൂപ്പനും ഒരു പാട് കഥകൾ പറയും. ഒരിടത്തൊരിടത്ത് എന്ന് പറയുന്ന കഥകൾ കേട്ടാണ് അന്ന് ഉറങ്ങുക. ഒരിടത്തൊരിടത്ത് എന്ന് തുടങ്ങുന്ന ഫോക്ക് സ്വഭാവമുള്ള കഥകളിലൊന്നാണ് മലൈക്കോട്ടൈ വാലിബൻ. ഒരു പാട് ശാരീരികാധ്വാനം വേണ്ടി വന്ന സിനിമയാണ് വാലിബൻ. വാക്കുകളിലൂടെയും പാട്ടിലൂടെയും മലൈക്കോട്ടൈ വാലിബൻ എന്ന കാരക്ടറിനെ വിശ്വസനീയതയിലേക്ക് സിനിമ പ്ലേസ് ചെയ്യുന്നുണ്ട്. ഏറെക്കുറെ ഓർഡറിൽ ഷൂട്ട് ചെയ്ത സിനിമയാണ് വാലിബൻ. മലൈക്കോട്ടൈ വാലിബനിലെ പോലെ ആക്ഷൻ കൊറിയോ​ഗ്രഫി മലയാളത്തിൽ മുമ്പ് വന്നിട്ടില്ല. ഷോലെ പോലെയും എംജിആർ സിനിമകൾ പോലെയും വലിയൊരു കാൻവാസിൽ കഥ പറയുന്ന ചിത്രമാണ് വാലിബൻ.

Related Stories

No stories found.
logo
The Cue
www.thecue.in