'പുഴു'വിലെ നെഗറ്റീവ് റോള്‍, ഒ.ടി.ടി റീലീസിനെത്തുന്ന ആദ്യ സിനിമ; മമ്മൂട്ടി അഭിമുഖം Puzhu Movie

വിധേയനിലെ പട്ടേലരെ പോലൊരു കഥാപാത്രമല്ല പുഴുവിലേതെന്ന് മമ്മൂട്ടി. മുമ്പ് ഐപിഎസുകാരനായ ഒരാളാണ്. എന്തു കൊണ്ടാണ് നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്തതെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

മമ്മൂട്ടി ദ ക്യു'വിനോട്.

നമ്മുക്ക് എല്ലാവര്‍ക്കും തോന്നുന്ന ന്യായം ആവില്ല വില്ലന്‍ റോളുകള്‍ ചെയ്യുമ്പോള്‍ ആ കഥാപാത്രത്തിന് ഉണ്ടാകുന്ന ന്യായം. ഒരു പ്രധാന ജസ്റ്റിസ് എന്നോട് സംസാരിച്ചത് എല്ലാ കുറ്റവാളിക്കും അവരുടേതായ ന്യായമുണ്ടെന്നാണ്. നമ്മുക്കോ നീതി ന്യായ വ്യവസ്ഥിതിക്കോ അത് ന്യായമാകണമെന്നില്ല. പ്രേക്ഷകരുടെ കൂടി പങ്കാളിത്തം കൂടി ആവശ്യപ്പെടുന്ന ചില സിനിമകളുണ്ട് അത്തരത്തിലൊന്നാണ് പുഴു.

നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും അയാളുടെ മനസിലെ ഉള്ളറകളിലേക്ക് നമ്മുക്ക് കയറിച്ചെല്ലാനാകില്ല. നമ്മുടെ കൂടി വ്യാഖ്യാനമാകും ആ കഥാപാത്രം. കഥാപാത്രമാകുമ്പോള്‍ നമ്മളും കാണുന്നവരും ആ കഥാപാത്രങ്ങളെ വിശ്വസിക്കുകയാണ്.

ദ ക്യു എഡിറ്റര്‍ മനീഷ് നാരായണ്‍ മമ്മൂട്ടിയുമായി നടത്തിയ അഭിമുഖം കാണാം.

Related Stories

No stories found.
logo
The Cue
www.thecue.in