'ഉണ്ട'യിലെ ഇൻട്രോ സീൻ മൂന്ന് ടേക്ക് ഉണ്ട്, ആലപ്പുഴ ജിംഖാനയുടെ കഥ ; ഖാലിദ് റഹ്‌മാൻ അഭിമുഖം

ഉണ്ടയിലെ മണി സാറിന്റെ ഇൻട്രോ സീൻ മൂന്ന് ടേക്ക് ഉണ്ട് എന്റെ കയ്യിൽ. ആദ്യ ടേക്കിൽ ആക്ഷൻ പറഞ്ഞ് അത് ചെയ്തു കഴിഞ്ഞ് ഞാൻ പ്ലേയ്ബാക്കിൽ നോക്കുമ്പോൾ ആർക്കും ഒന്നും പറയാനില്ല. കാരണം അതൊരു പെർഫെക്റ്റ് ഷോട്ട് ആയിരുന്നു. അപ്പോൾ എനിക്ക് തോന്നിയത് മമ്മൂട്ടി എന്ന ആൾ അല്ലെ കയ്യിലിരിക്കുന്നേ എന്തിനാടാ പെട്ടെന്ന് ഓക്കേ പറയണേ എന്നാണ്. ഞാൻ മമ്മൂക്കയോട് പോയി അത് ഓക്കേ ആണ് പക്ഷെ ഒന്നുകൂടെ പോകാം എന്ന് പറഞ്ഞു. അദ്ദേഹം എന്നോട് എന്താണ് കാരണം എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് കറക്ഷൻ പറയാൻ ഒന്നുമില്ല പക്ഷെ എഡിറ്റിംഗിൽ രണ്ട് മൂന്ന് ചോയ്സ് ഉണ്ടെങ്കിൽ നന്നാകും എന്ന് പറഞ്ഞു.

അങ്ങനെ രണ്ടാമത്തെ ടേക്കിൽ വേറെയൊരു ചിരി വന്നു. അതും എനിക്ക് ഓക്കേ ആയിരുന്നു. അപ്പോൾ ഞാൻ ഇനി നിർത്താം എന്ന് പറഞ്ഞു. ഉടനെ മമ്മൂക്ക ടേക്ക് ത്രീ എന്ന് പറഞ്ഞ് ഒരു ചിരിയും കൂടെ ഷൂട്ട് ചെയ്തു. അതും കഴിഞ്ഞ രണ്ടിൽ നിന്നും വ്യത്യസ്തമായിരുന്നു. അപ്പോഴാണ് എനിക്ക് മനസിലായത് മമ്മൂട്ടി എന്ന ആക്ടറിനെ റീടേക്ക് പോകുന്തോറും നമ്മൾ പെടും. നമ്മുടെ ഓപ്ഷൻസ് അപ്പോൾ കൂടുമെന്ന് മാത്രമല്ല അദ്ദേഹം റിഫൈൻ ചെയ്തു ബെറ്റർ ആയികൊണ്ട് പോകും. ഭയങ്കര ലെസ്സൺ ആയിരുന്നു അത്. ആദ്യം എടുത്ത ടേക്ക് തന്നെയാണ് സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്', 

ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖാലിദ് റഹ്മാൻ.

'ആലപ്പുഴയിൽ പ്ലസ് ടുവിന് പഠിക്കുന്ന ചില പിള്ളേര്, ഇവന്മാര് പ്ലസ് ടു തോറ്റു. ഇവർക്ക് എങ്ങനെയെങ്കിലും ആലപ്പുഴ എസ് ഡി കോളേജിൽ അഡ്മിഷൻ കിട്ടണം. ഏതെങ്കിലും സ്പോർട്സ് വിഭാഗത്തിൽ സ്റ്റേറ്റ് ലെവലിൽ വരെ പങ്കെടുത്താൽ 60 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. സ്പോർട്സ് ക്വാട്ടയിൽ അപ്ലൈ ചെയ്താൽ അഡ്മിഷൻ കിട്ടാനും എളുപ്പമാണ്. അങ്ങനെ ബോക്സിങ് പഠിക്കാം എന്ന തീരുമാനത്തിലെത്തും. അത് അല്ലാതെ ഇവർക്ക് ഹാർഡ്കോർ ആയിട്ടുള്ള ആഗ്രഹങ്ങൾ ഒന്നുമില്ല. ഇവർ ജില്ലാ തലത്തിൽ വിജയിച്ച് സംസ്ഥാന തലത്തിൽ എത്തും. അവിടെ ചെന്ന് ഇവന്മാർ ഇടി കൊണ്ട് ഒരവസ്ഥയിൽ എത്തുന്നതാണ് ഈ സിനിമയുടെ കഥ,'

Related Stories

No stories found.
logo
The Cue
www.thecue.in