നാടിന് വേണ്ടി ഇനിയും ഉയരത്തിൽ കയറാൻ മടിയില്ല; മന്ത്രി കെ.രാജൻ ‌‍‍‌|Conversation with Maneesh Narayanan

മന്ത്രി എന്ന് പറഞ്ഞാൽ മനുഷ്യനാണെന്നാണ് വിശ്വാസം. വാർക്കപ്പണിക്കാരൻ, കൂലിപ്പണിക്കാരൻ എന്നത് നമുക്ക് തൊട്ടുകൂടാത്ത ഒന്നല്ലല്ലോ. എന്റെ നാടിന്റെ അഭിമാനവും പേരും സംരക്ഷിക്കാൻ ഇതിനേക്കാൾ പൊക്കത്തിൽ കയറും. കേരളത്തിന് ഒരു പ്രശ്നമുണ്ടായാൽ എങ്ങനെയാണ് നമ്മൾ ഉയർത്തെഴുന്നേൽക്കുക എന്ന് ലോകം കണ്ടതാണ്. ലോകത്തിന് മുന്നിൽ അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ് ടൗൺഷിപ്പ്. ഇന്ത്യയിൽ ഒരിടത്തും ദുരന്തബാധിതർക്കായി ഒരു ടൗൺഷിപ്പ് നിർമ്മിച്ച ചരിത്രമില്ല. കോൺവർസേഷൻ വിത്ത് മനീഷ് നാരായണനിൽ റവന്യൂ മന്ത്രി കെ.രാജൻ.

logo
The Cue
www.thecue.in