നായകന്‍ ജയരാജ് കോഴിക്കോട്, 50 കൊല്ലത്തെ അലച്ചിലും മോഹവും, 70ാം വയസില്‍ സഫലം

ഹെലന്‍ എന്ന സിനിമയിലെ സെക്യുരിറ്റിയെ ആ സിനിമ കണ്ടവരാരും മറന്നിട്ടുണ്ടാകില്ല. ഹെലന്‍ എന്ന സിനിമ മികച്ച വിജയമായപ്പോള്‍ ആ കഥാപാത്രമായ ജയരാജ് കോഴിക്കോട് എന്ന നടനെ തേടി നിരവധി അവസരങ്ങളെത്തി. അമ്പത് വര്‍ഷത്തോളമായി മിന്നി മായുന്ന സീനുകളിലും, പാസിംഗ് ഷോട്ടുകളിലും, സ്ഥിരപ്പെട്ട ചായക്കടക്കാരന്‍ റോളുകളിലും മാത്രം തന്നിലെ അഭിനേതാവിനെ അവസരമുണ്ടായിരുന്ന ആളായിരുന്നു ജയരാജ് കോഴിക്കോട്. കൊവിഡ് വന്നതോടെ ഹെലന്‍ സമ്മാനിച്ച അവസരങ്ങളില്‍ പലതും അപ്പാടെ മാഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷം ജനനം 1947, പ്രണയം തുടരുന്നു എന്ന സിനിമയിലൂടെ ജയരാജന്റെ ആഗ്രഹം സഫലമായി. ത്രൂ ഔട്ട് റോള്‍. നായക കഥാപാത്രം. ജയരാജ് കോഴിക്കോടുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.

ഭക്ഷണമൊക്കെ കൊടുത്ത് പാത്രമൊക്കെ മൂടി വെക്കുമ്പോള്‍ ഫുഡ് കിട്ടുമോ എന്ന് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും കാസ്റ്റിംഗ് ഘട്ടത്തില്‍ തന്നെ അവസരത്തിന് ശ്രമിക്കണമെന്നും മമ്മൂട്ടി ഉപദേശിച്ചിരുന്നതായി ജയരാജ് കോഴിക്കോട്. ഹെലന്‍ കണ്ട് കഴിഞ്ഞ് ഒരുപാട് പേര്‍ അവസരങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു, പക്ഷേ അപ്പോഴാണ് കൊവിഡ് വരുന്നത്, അതിന് ശേഷം വിളിക്കുന്ന ഒരാളാണ് അഭിജിത്ത്, മൂന്നാല് ദിവസം ഷൂട്ട് ചെയ്തിട്ട് ഇത് ശരിയാവില്ലെന്ന് പറഞ്ഞ് നിര്‍ത്തുമെന്നൊക്കെയാണ് വിചാരിച്ചിരുന്നത്. പിന്നെയാണ് ഇവര്‍ സീരിയസാണെന്ന് മനസിലാക്കുന്നത്.

അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയില്‍ കള്ള സാക്ഷി പറയാനെത്തുന്ന കഥാപാത്രമായാണ് ആദ്യ സിനിമ. പിന്നീട് സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായി. എന്നും നന്മകള്‍ എന്ന സിനിമയില്‍ കണ്ടക്ടര്‍, മീശമാധവനില്‍ നാട്ടുകാരില്‍ ഒരാള്‍, സമ്മാനത്തില്‍ ആനക്കാരന്‍, വിനോദയാത്രയില്‍ കോണ്‍സ്റ്റബിള്‍ ഗോപി പിള്ള തുടങ്ങിയവയാണ് ജയരാജന്റെ മറ്റ് കഥാപാത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in