നിങ്ങളുടെ ടൈപ്പ് സിനിമയല്ല ഭാവന സ്റ്റുഡിയോസിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഒരാൾ പറഞ്ഞു, ​ഗിരീഷ് എ.ഡി അഭിമുഖം

പ്രേമലു അനൗൺസ് ചെയ്തതിന് പിന്നാലെ മുമ്പ് ചെയ്ത തണ്ണീർമത്തൻ ദിനങ്ങളുടെയും സൂപ്പർ ശരണ്യയുടെയും അതേ മോഡൽ സിനിമയാണോ എന്ന രീതിയിലുള്ള വിമർശനമുണ്ടായിരുന്നുവെന്ന് സംവിധായകൻ ​ഗിരീഷ്.എ.ഡി. പ്രേമലു അനൗൺസ് ചെയ്തപ്പോൾ ഭാവന സ്റ്റുഡിയോസിന്റെ സിനിമകൾക്കെല്ലാം ഒരു മിനിമം ക്വാളിറ്റിയുണ്ട്, നിങ്ങളുടെ ടൈപ്പ് പരിപാടിയല്ല അവരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പരിചയമുള്ളൊരാൾ ചോദിച്ചു.ആ ചോദ്യം നിരാശനാക്കിയെന്നും ​ഗിരീഷ് എ.ഡി. ക്യു സ്റ്റുഡിയോ അഭിമുഖത്തിലാണ് പ്രതികരണം.

ഗിരീഷ് എ.ഡി അഭിമുഖത്തിൽ നിന്ന്

ഞാൻ ചെയ്യുന്ന തരം സിനിമകൾ ഒരിക്കലും ക്രിയേറ്റീവ്ലി എളുപ്പപ്പണിയല്ല. പക്ഷേ ഇതൊരു ലോ ആർട്ട് എന്ന നിലക്ക് കരുതുന്നവരുണ്ട്. താരങ്ങളില്ലാത്ത ചിത്രമെന്ന നിലയിൽ നല്ല റിസ്കെടുത്താണ് സിനിമ തിയറ്ററിലെത്തിക്കുന്നത്. എന്റെ നാല് സിനിമകൾ ചെയ്തവരും അത്രയും റിസ്ക് എടുത്തവരാണ്. ഇത്തരം സിനിമകളിൽ എത്ര മരിച്ച് അഭിനയിച്ചാലും അത് പെർഫോർമൻസ് അം​ഗീകരിക്കാത്തതായും തോന്നിയിട്ടുണ്ട്.വല്ലാത്തൊരു മുൻവിധിയാണത്.

ജെയ്‌സണിലും, ശരണ്യയിലും, സച്ചിനിലുമെല്ലാം ഏറിയും കുറഞ്ഞും എന്റെ ട്രൈറ്റുകൾ ഉണ്ടാകും. സച്ചിൻ ചെയ്യുന്നത് അത്ര നല്ല കാര്യമൊന്നുമല്ലല്ലോ, അയാളങ്ങനെ മോറലി ഹൈ ഗ്രൗണ്ട് ഉള്ള ആളൊന്നുമല്ല. അയാൾ ലൈക്കബിൾ ആകുന്നത് അയാളുടെ മാനറിസം കൊണ്ടും, ഇന്നസെൻസ് കൊണ്ടും ഒക്കെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in