ഫഹദിനെ പോലെ ഒരു നടന് വേണ്ടി വെച്ചിരുന്ന വേഷമാണ് ആരെയും നിരാശപ്പെടുത്താൻ പാടില്ല എന്നായിരുന്നു ആദ്യആലോചന: ബേസിൽ ജോസഫ് അഭിമുഖം

Summary

സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് അജേഷ് എനിക്ക് വളരെ പേഴ്‌സണലായിരുന്നു. അതിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. ലോഡ്ജിലെ മോണോലോഗ് ഡയലോഗുകൾ എടുക്കുമ്പോഴെല്ലാം ഞാൻ വളരെ വ്യക്തിപരമായി അനുഭവിച്ച കഥാപാത്രമാണ് അജേഷ്. അത് എനിക്ക് ചെയ്യണം എന്ന് തോന്നി. ഒരു ബുക്കാണ് അഡാപ്റ്റ് ചെയ്യപ്പെടുന്നത്. ആളുകൾക്ക് ഒരു പ്രതീക്ഷയുണ്ട്. ഫഹദിനെ പോലെ ഒരു നടന് വേണ്ടി വെച്ചിരുന്ന വേഷമാണ്. അവിടെ നിന്നാണ് അവരുടെ ആലോചന തുടങ്ങുന്നത്. അവിടെ ആരെയും നിരാശപ്പെടുത്താൻ പാടില്ല. എന്നെ തന്നെ നിരാശപ്പെടുത്തരുത് എന്നതായിരുന്നു ആദ്യത്തെ ആലോചന. പിന്നെയാണ് എന്നെ വിശ്വസിച്ച് നിൽക്കുന്ന ഇവരെ ആരെയും നിരാശപ്പെടുത്തരുത് എന്ന കാര്യം വരുന്നത്. അത്രയും ഉത്തരവാദിത്തം ഉള്ളതുകൊണ്ട് തന്നെ അതിനെ വളരെ വ്യക്തിപരമായി തന്നെയാണ് ഞാൻ എടുത്തത്. എല്ലാ സീനുകളും ഈ ഉത്തരവാദിത്തം പേറിക്കൊണ്ട് തന്നെയാണ് ചെയ്തിട്ടുള്ളത്. എന്നാൽ പോരാൻ നേരത്ത് ആ കഥാപാത്രം വിട്ടുപോകാത്ത അവസ്ഥ ഉണ്ടായിരുന്നില്ല. കഥാപാത്രം കുറച്ചു ദിവസം എന്നെ പോകാത്ത അവസ്ഥയും ഉണ്ടായിരുന്നില്ല.

സംവിധായകനും നടനുമായ ബേസിൽ ജോസഫുമായി ദ ക്യു എഡിറ്റർ ഇൻ ചീഫും സി.ഇ.ഒയുമായ മനീഷ് നാരായണൻ നടത്തിയ അഭിമുഖം

"നടൻ എന്ന നിലയിൽ ആദ്യമായി അഭിനന്ദനം കിട്ടിയത് ജോജിയിലെ കഥാപാത്രത്തിനാണ്. തമാശ മാത്രമല്ല, വെൽ റിട്ടൺ കഥാപാത്രങ്ങളും എനിക്ക് ചെയ്യാൻ സാധിക്കും എന്ന് പിന്നീടാണ് തോന്നി തുടങ്ങിയത്. പൊൻമാൻ എനിക്ക് വളരെ പേഴ്സണലായ സിനിമയാണ്.
ബേസിൽ ജോസഫ് അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in