
മണിപ്പൂർ കലാപത്തിന്റെ യാഥാർത്ഥ്യങ്ങൾ പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂവെന്ന് സീനിയർ മാധ്യമപ്രവർത്തകൻ ആന്റോ അക്കര. മണിപ്പൂർ സന്ദർശിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു രാജ്യാന്തര ശ്രദ്ധ നേടിയ മാധ്യമപ്രവർത്തകനായ ആന്റോ. മണിപ്പൂരിൽ പലതും മൂടി വച്ചിരിക്കുകയാണ്. ഒരുപാട് വിഡിയോകൾ പുറത്ത് വരാനുണ്ട്. ബീരേൻ സിംഗിന് പിടിച്ച് നിൽക്കാനാകില്ല. ഇത് അനുവദിക്കില്ല എന്ന് പറയാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ലേ? ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
ബിരൺ സിംഗ് യാഥാർത്ഥ്യങ്ങളെ ഭയന്ന് കഴിയുകയാണ്, ഇനിയും ഏറെക്കാലം യാഥാർത്ഥ്യം മറച്ചുവെക്കാനാകില്ല. മണിപ്പൂർ കലാപത്തിന് ശേഷം 75 ദിവസം കഴിഞ്ഞിട്ടും ഇന്റർനെറ്റ് പുനസ്ഥാപിക്കാത്തത് കൃത്യമായ അജണ്ടയോട് കൂടിയാണ്.