കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തോടെ തകര്‍ന്നത് തന്ത്രിമാരുടെ അഹന്ത; അമല്‍ സി. രാജന്‍ അഭിമുഖം

Summary

പാരമ്പര്യ കുടുംബങ്ങളില്‍ നിന്നല്ലാതെ ഒരാള്‍ കഴകം ചെയ്താല്‍ അവിടെ പൂജ ചെയ്യുന്നത് നിരര്‍ത്ഥകമാണെന്നാണ് തന്ത്രിമാര്‍ പറയുന്നത്. അനുരാഗ് ജോലിയില്‍ പ്രവേശിച്ചപ്പോള്‍ തന്ത്രിമാരുടെ ബഹിഷ്‌കരണമാണ് പരാജയപ്പെട്ടതെന്ന് അനുരാഗിന് നിയമ സഹായം നല്‍കിയ അമല്‍ സി. രാജന്‍ ദ ക്യു അഭിമുഖത്തില്‍.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവ വിഭാഗക്കാരനായ അനുരാഗ് കഴക ജോലിയില്‍ പ്രവേശിച്ചതോടെ തകര്‍ന്നത് തന്ത്രിമാരുടെ അഹന്തയെന്ന് അനുരാഗിന് നിയമ സഹായം നല്‍കിയ അമല്‍ സി. രാജന്‍ ദ ക്യു അഭിമുഖത്തില്‍. ആര്യനാട് സ്വദേശിയായ ബാലുവിനായിരുന്നു ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നിയമന ലിസ്റ്റ് അനുസരിച്ച് ആദ്യം നിയമനം ലഭിച്ചത്. സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു നിയമനമെങ്കിലും ബാലുവിന് വലിയ തോതില്‍ ബഹിഷ്‌കരണം നേരിടേണ്ടി വരികയും ഒടുവില്‍ ജോലി രാജിവെച്ച് പോകുകയും ചെയ്തു. ലിസ്റ്റില്‍ നിന്ന് പിന്നീട് നിയമിതനായത് ചേര്‍ത്തല സ്വദേശി അനുരാഗ് ആയിരുന്നു. എന്നാല്‍ നിയമനത്തിന് എതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതിനാല്‍ അനുരാഗ് ജോലിയില്‍ പ്രവേശിക്കുന്നത് വൈകി. ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് അനുരാഗ് ജോലിയില്‍ പ്രവേശിച്ചത്. എങ്കിലും അനുരാഗും തന്ത്രിമാരാല്‍ ബഹിഷ്‌കരിക്കപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് എഴുത്തുകാരനും ഗവേഷകനും അധ്യാപകനും കൂടിയായ അമല്‍ പറയുന്നു. പാരമ്പര്യ കുടുംബങ്ങളില്‍ നിന്നല്ലാതെ ഒരാള്‍ കഴകം ചെയ്താല്‍ അവിടെ പൂജ ചെയ്യുന്നത് നിരര്‍ത്ഥകമാണെന്നാണ് തന്ത്രിമാര്‍ പറയുന്നത്. അനുരാഗ് ജോലിയില്‍ പ്രവേശിച്ചപ്പോള്‍ തന്ത്രിമാരുടെ ബഹിഷ്‌കരണമാണ് പരാജയപ്പെട്ടതെന്നും അമൽ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in