മുണ്ട് എടുക്കാനും ഉടുക്കാനുമുള്ള സാവകാശം തരുന്നില്ലല്ലോ, കളയിലെ മുണ്ടഴിഞ്ഞ അടിയെക്കുറിച്ച് ടോവിനോ

'കള' സിനിമയിലെ മുണ്ടഴിഞ്ഞ അടിയെക്കുറിച്ച് ടോവിനോ തോമസ്. സാധാരണ ഗതിയിൽ ഒരു ഫൈറ്റ് തുടങ്ങുമ്പോൾ തന്നെ ആദ്യം അഴിഞ്ഞു വീഴുന്നത് മുണ്ടായിരിക്കും. ഈ സിനിമയിൽ വളരെ പച്ചയായിത്തന്നെയാണ് ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ഫൈറ്റ് രംഗങ്ങളിൽ മുണ്ടഴിഞ്ഞു പോകുമ്പോൾ അത് എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയാത്ത സാഹചര്യമാണെന്നും ടോവിനോ തോമസ് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

കളയിലെ മുണ്ടഴിഞ്ഞ അടിയെക്കുറിച്ച് ടോവിനോ തോമസ്

സാധാരണ സിനിമകളിലെ ഫൈറ്റ് സീനുകളിൽ മുണ്ടുടുത്ത് ഫൈറ്റ് ചെയ്താലും മുണ്ട് വീഴാതെ അവിടെത്തന്നെയിരിക്കും. എന്നാൽ ഈ സിനിമയിൽ വളരെ പച്ചയായിത്തന്നെയാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ആളുകൾക്ക് കണ്ടിരിക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ നമുക്ക് സിനിമയിൽ കാണിക്കുവാൻ പറ്റില്ല. സിനിമയിൽ മുണ്ട് എടുക്കാനും ഉടുക്കാനുമുള്ള സാവകാശം തരുന്നില്ലല്ലോ. അങ്ങനെയുള്ള അവസരത്തിലാണ് മുണ്ട് ഉടുക്കാതെ തന്നെ അയാൾ ഓടി രക്ഷപ്പെടുന്നത്. ഇത് പ്രേക്ഷകരിൽ ഒരു മോശം ഇൻഫ്ലുവെൻസ് ഉണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല. ഈ സിനിമ ഞാൻ കണ്ടതുകൊണ്ട് പറയുകയാണ്. ഇതിന്റെ സൗണ്ട് ഡിസൈൻ അത്ര മനോഹരമാണ്.

സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോ തോമസിന് പരിക്കേറ്റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. എറണാകുളത്തും പിറവത്തുമായിരുന്നു കളയുടെ ചിത്രീകരണം. പിറവത്തെ സെറ്റില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റാണ് അപകടം സംഭവിച്ചത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ആണ് കള.

Related Stories

No stories found.
logo
The Cue
www.thecue.in